കേരള പ്രവാസിസംഘം വാഹന പ്രചാരണ ജാഥ

തലശ്ശേരി: വടകര ലോക്സഭ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി പി. ജയരാജ‍ൻെറ തെരഞ്ഞെടുപ്പ് പ്രചാരണഭാഗമായി കേരള പ്രവാസിസംഘം തലശ്ശേരി മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ വാഹന പ്രചാരണ ജാഥ നടത്തി. ''അവഗണിച്ചവർക്കല്ല, പരിഗണിച്ചവർക്കാണ് വോട്ട്'' എന്ന സന്ദേശമുയർത്തിയാണ് ജാഥ. പ്രവാസിസംഘം ജില്ല സെക്രട്ടറി ഇ.എം.പി. അബൂബക്കർ ഉദ്ഘാടനം ചെയ്തു. കതിരൂരിൽനിന്നാണ് ജാഥ തുടങ്ങിയത്. ജാഥാ ലീഡർ ജില്ല കമ്മിറ്റി അംഗം കെ.കെ. ബിജു പതാക ഏറ്റുവാങ്ങി. എരഞ്ഞോളി, പഴയ ബസ്സ്റ്റാൻഡ്, സൈദാർ പള്ളി, മാടപ്പീടിക, ചൊക്ലി ടൗൺ, മേനപ്രം എന്നിവിടങ്ങളിലെ സ്വീകരണശേഷം ജാഥ ചമ്പാട് സമാപിച്ചു. ഡി.വൈ.എഫ്.െഎ സംസ്ഥാന കമ്മിറ്റി അംഗം മുഹമ്മദ് അഫ്സൽ സമാപനം ഉദ്ഘാടനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.