പാപ്പിനിശ്ശേരിയിൽ കോഴിലോറി മറിഞ്ഞു

പാപ്പിനിശ്ശേരി: കോഴിയുമായി പോകുകയായിരുന്ന ലോറി മറിഞ്ഞു. വ്യാഴാഴ്ച രാവിലെ ഏഴോടെ പുതിയ കാവിന് സമീപത്തായിരുന്ന ു അപകടം. അപകടത്തിൽ ലോറിയിലുണ്ടായിരുന്ന രണ്ടുപേർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. കാസർകോട് സ്വദേശികളായ ഷഫീഖ്, അലി എന്നിവർക്കാണ് പരിക്കേറ്റത്. പഴയങ്ങാടി ഭാഗത്തുനിന്ന് വരുകയായിരുന്ന ലോറിയുടെ ടയർപൊട്ടി മറിയുകയായിരുന്നു. ലോറിയിലുണ്ടായിരുന്ന ഇരുനൂറോളം കോഴികൾ ചാവുകയും സമീപത്തെ വീടിൻെറ ചുറ്റുമതിലും ഗേറ്റും തകരുകയും ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.