നാളെ കണ്ണൂർ വിമാനത്താവളത്തിലെത്തുന്ന പ്രിയങ്ക ഗാന്ധിയെ കാണാൻ നദാന് അവസരമൊരുക്കും കണ്ണൂർ: തന്നെ കാണാനാകാതെ മടങ്ങേണ്ടിവന്ന കുഞ്ഞ് നദാനിനുണ്ടാക്കിയ വേദനമാറ്റാൻ രാഹുൽ ഗാന്ധിയുടെ ഫോൺ കോൾ. കഴിഞ്ഞദിവസം കണ്ണൂരിലെത്തിയ രാഹുൽ ഗാന്ധിയെ കാണാനെത്തിയെങ്കിലും സുരക്ഷാകാരണങ്ങളാൽ കാണാൻകഴിയാതെ മടങ്ങിയ ഏഴുവയസ്സുകാരൻ നദാൻെറ വേദന പിതാവ് പരിയാരത്തെ സന്തോഷ് കാവിലാണ് ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. പോസ്റ്റ് ശ്രദ്ധയിൽപെട്ട കോൺഗ്രസ് നേതാവ് അനന്തു സുരേഷ് ചെരുവിൽ എന്നയാൾ വിഷയം രാഹുൽ ഗാന്ധിയെ അറിയിക്കുകയായിരുന്നു. ഉടൻതന്നെ രാഹുൽ ഗാന്ധി തൻെറ കുഞ്ഞ് ആരാധകൻെറ വിവരം ജില്ല കോൺഗ്രസ് നേതൃത്വത്തോട് അന്വേഷിച്ചറിഞ്ഞു. തുടർന്നാണ് നദാൻെറ പിതാവ് സന്തോഷിൻെറ ഫോണിലേക്ക് രാഹുൽ ഗാന്ധിയുടെ വിളിയെത്തിയത്. ശനിയാഴ്ച വയനാട്ടിലേക്ക് പോകാൻ കണ്ണൂർ വിമാനത്താവളത്തിലെത്തുന്ന പ്രിയങ്ക ഗാന്ധിയെ കാണാൻ കുട്ടിക്ക് അവസരമൊരുക്കാൻ രാഹുൽ ഗാന്ധി നിർദേശം നൽകിയതായി ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി അറിയിച്ചു. രാഹുൽ ഗാന്ധിയുടെ അപ്രതീക്ഷിത ഫോൺകോളിന് ശേഷം സുരേഷ് തൻെറ ഫേസ്ബുക്കിൽ ഇങ്ങനെ കുറിച്ചു ''ഇതാണ്... ഈ നന്മയാണ് ഒരു ഏഴുവയസ്സുകാരനെ പോലും ആ വലിയ മനുഷ്യൻെറ ആരാധകനാക്കിയത്...'' ''രാവിലെ 10.59ന് ഫോണിലേക്ക് ഒരു പ്രൈവറ്റ് നമ്പറില്‍നിന്ന് ഒരു ഫോണ്‍ കോൾ... ഞാന്‍ രാഹുലാണ്... എനിക്ക് മോനോടൊന്ന് സംസാരിക്കാമോ എന്ന് വിനയം കലര്‍ന്ന ചോദ്യം... വിശ്വസിക്കാനാവാത്ത ഒരു നിമിഷം... ഹൃദയം നിറഞ്ഞ നന്ദി... പ്രാര്‍ഥിച്ച എല്ലാവര്‍ക്കും... ഒപ്പം, നന്മനിറഞ്ഞ ആ അജ്ഞാത സുഹൃത്ത് അനന്തു സുരേഷ് ചെരുവിലിനും''.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.