രയരോം പള്ളിപ്പടിയിൽ കാർ അപകടത്തിൽപെട്ടു

ആലക്കോട്: തേർത്തല്ലിയിൽനിന്ന് ആലക്കോേട്ടക്ക് വരുകയായിരുന്ന കാർ രയരോം പള്ളിപ്പടിയിൽ അപകടത്തിൽപെട്ടു. തേർത്തല്ലി പി.എച്ച്.സി സ​െൻററിലെ ജീവനക്കാരിയായ അന്നമ്മയുടെ (44) കാറാണ് അപകടത്തിൽപെട്ടത്. അന്നമ്മയാണ് കാർ ഒാടിച്ചിരുന്നത്. കാറിൽ മറ്റാരുമില്ലായിരുന്നു. റോഡി​െൻറ ഒരുവശത്ത് വീണുകിടന്നിരുന്ന ഇലക്ട്രിക് പോസ്റ്റിൽ തട്ടിയാണ് അപകടം ഉണ്ടായത്. കാർ പോസ്റ്റ് തകർത്ത് പുതുതായി സ്ഥാപിച്ച പോസ്റ്റിൽ ഇടിച്ചാണ് നിന്നത്. അന്നമ്മ പരിക്കുകൾ ഒന്നുമില്ലാതെ രക്ഷപ്പെട്ടു. മെക്കാഡം ടാറിങ് നടക്കുന്നവേളയിൽ റോഡി​െൻറ മധ്യത്തിലും വശങ്ങളിലുമുള്ള പഴയ പോസ്റ്റുകൾ മാറ്റാതെ കിടക്കുന്നതാണ് അപകടത്തിന് കാരണമായത്. റോഡ് സൈഡിൽ കിടക്കുന്ന പഴയ പോസ്റ്റുകൾ അധികൃതർ എടുത്തുമാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.