ടി.പി. സുകുമാരൻ അവാർഡ് നെച്ചാലത്ത് ശരത് നായർക്ക്

പയ്യന്നൂർ: ചെറുതാഴം ചെരാത് സാംസ്കാരിക കൂട്ടായ്മ ഏർപ്പെടുത്തിയ ഡോ. ടി.പി. സുകുമാരൻ സ്മാരക അവാർഡിന് തിറയാട്ടം കല ാകാരൻ നെച്ചാലത്ത് ശരത് നായരെ തെരഞ്ഞെടുത്തതായി ഭാരവാഹികൾ അറിയിച്ചു. 10,001 രൂപയും ഫലകവുമടങ്ങുന്ന അവാർഡ് 30ന് ചെറുതാഴം വാരണക്കോട് കളിയരങ്ങിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും. സാധാരണ പെരുവണ്ണാൻ സമുദായമാണ് തിറ കെട്ടാറുള്ളതെങ്കിലും കഴിഞ്ഞ 10 വർഷമായി ശരത് നായർ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പരമ്പരാഗത കാവുകളിൽ തിറയാട്ടം നടത്തിവരുന്ന പാരമ്പര്യേതര കലാകാരനാണ്. കോഴിക്കോട് മാങ്കാവ് സ്വദേശിയായ ഇദ്ദേഹം ചാമുണ്ഡിത്തിറ, കരിവില്ലിതിറ, ഭണ്ഡാരമൂർത്തി, കരിയാത്തൻ, നാഗകാളി, ഭൈരവൻ, പൂക്കുട്ടി, പറക്കുട്ടി ഭഗവതി തുടങ്ങിയ തിറകൾ കെട്ടിയാടാറുണ്ട്. പാരമ്പര്യേതര സമുദായത്തിൽ ജനിച്ച് പാരമ്പര്യകലക്ക് ജീവിതം സമർപ്പിച്ചത് പരിഗണിച്ചാണ് അവാർഡ് നൽകാൻ ശരത് നായരെ തെരഞ്ഞെടുത്തതെന്ന് അവാർഡ് കമ്മിറ്റി അംഗങ്ങളായ ടി.കെ. വിജയരാഘവൻ, ബാലകൃഷ്ണൻ കൊയ്യാൽ, ഡോ. പി. വിജിഷ എന്നിവർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.