ചെറുപുഴയില്‍ ജൈവ കാര്‍ഷിക പ്രദര്‍ശന വിപണന മേള

ചെറുപുഴ: കൃഷി വകുപ്പി​െൻറ പരമ്പരാഗത കൃഷി വികാസ് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചെറുപുഴയില്‍ ജൈവ കാര്‍ഷിക, കൃഷി അനുബന്ധ പ്രദര്‍ശന വിപണന മേള നടത്തി. പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്തും ചെറുപുഴ ഗ്രാമപഞ്ചായത്ത് കൃഷിഭവനും ചേര്‍ന്ന് സംഘടിപ്പിച്ച മേള പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ മറിയം ജേക്കബ് ഉദ്ഘാടനം ചെയ്തു. കൃഷി അസി. ഡയറക്ടര്‍ ടി.പി. നൂറുദ്ദീന്‍ അധ്യക്ഷത വഹിച്ചു. കൃഷി ഓഫിസര്‍മാരായ എ. റെജീന, ജി. നിഷ, രമ്യഭായി എന്നിവര്‍ സംസാരിച്ചു. കൃഷി അസിസ്റ്റൻറുമാരായ ആര്‍. ജയരാജ്, പി. ലേഖ, മനോജ്, ജോസ് കുര്യന്‍, ജുമൈല എന്നിവര്‍ നേതൃത്വം നല്‍കി. പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച സെമിനാറില്‍ റിട്ട. കൃഷി ഓഫിസര്‍ പി. രവീന്ദ്രന്‍, ജൈവ കര്‍ഷക ലിസി ജോണ്‍ എന്നിവര്‍ ക്ലാസെടുത്തു. പയ്യന്നൂര്‍ ബ്ലോക്കിലെ കൃഷിഭവനുകളുടെ പരിധിയിലെ കര്‍ഷകരുടെയും ഉല്‍പാദകരുടെയും സഹകരണത്തോടെയാണ് പ്രദര്‍ശനവും വിപണനവും സംഘടിപ്പിച്ചത്. ചെറുപുഴയിലെ വ്യാപാരി വ്യവസായി സമിതി യൂത്ത് വിങ് നടത്തിയ സ്ഥാപന പച്ചക്കറി പദ്ധതിയുടെ വിളവെടുപ്പും നടന്നു. ചെറുപുഴ മേലെ ബസാറിലെ ഡിവൈഡറില്‍ വിളയിച്ച വിവിധ പച്ചക്കറികള്‍ വിളവെടുത്ത് പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ മറിയം ജേക്കബ് വിളവെടുപ്പ് ഉദ്ഘാടനവും നിര്‍വഹിച്ചു. ചടങ്ങിന് എം.വി. ശശി, കെ.എസ്. അനില്‍കുമാര്‍, കെ.എസ്. ഷിജു, കെ. സുഭാഷ്, ടി.എ. വർഗീസ് എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.