കൊട്ടിയൂര്‍ വൈശാഖ മഹോത്സവം: ഒരുക്കങ്ങൾക്ക് തുടക്കം

കേളകം: കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തി​െൻറ മുന്നോടിയായി ഒരുക്കങ്ങൾക്ക് തുടക്കം. അക്കരെ കൊട്ടിയൂരില്‍ നിർമിക്കേണ്ട കയ്യാലകളുടെയും വൈശാഖ മഹോത്സവത്തിന് ആവശ്യമായ മറ്റ് വസ്തുക്കളുടെയും ലേലം നടന്നു. മലബാര്‍ ദേവസ്വം ബോര്‍ഡ് ഹെഡ് ക്ലര്‍ക്ക് പി.എസ്. സുരേഷ് കുമാറി​െൻറ മേല്‍നോട്ടത്തിലാണ് ലേല നടപടികള്‍ നടന്നത്. കൊട്ടിയൂര്‍ ദേവസ്വം ചെയര്‍മാന്‍ ടി. ബാലന്‍ നായര്‍, പാരമ്പര്യ ട്രസ്റ്റിമാരായ കെ.സി. വേലായുധന്‍ നായര്‍, ആക്കല്‍ ദാമോദരന്‍ നായര്‍, ദേവസ്വം എക്‌സിക്യൂട്ടിവ് ഓഫിസര്‍ മഞ്ചിത് കൃഷ്ണന്‍, മറ്റ് ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. ഏപ്രില്‍ 21ന് പ്രക്കൂഴത്തിന് ശേഷമാവും അക്കരെ കൊട്ടിയൂരില്‍ കയ്യാല നിർമാണം ആരംഭിക്കുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.