എവിടെ നീര പ്ലാൻറ്​ ?

ആറളം കാർഷിക ഫാമിൽ നീര ഉൽപാദനം പ്രഖ്യാപനത്തിൽ ഒതുങ്ങി കേളകം: ആറളം ഫാമിൽനിന്ന്‌ വ്യാവസായികാടിസ്ഥാനത്തിലുള്ള ന ീര ഉൽപാദനം പ്രഖ്യാപനത്തിൽ ഒതുങ്ങി. പദ്ധതിയുടെ നടത്തിപ്പ് സംബന്ധിച്ച് നാളികേര വികസന കോർപറേഷൻ കാർഷിക സർവകലാശാലയുമായി ധാരണാപത്രം ഒപ്പുവെച്ചെങ്കിലും പിന്നീട് ഒന്നും നടന്നില്ല. നീരയുടെ ഉൽപാദനത്തിനുള്ള സാങ്കേതികസഹായം നൽകാമെന്ന് ഏറ്റത് കാർഷിക സർവകലാശാലയായിരുന്നു. തുടക്കത്തിൽ 1000 ലിറ്റർ നീരയും തുടർന്ന് 10,000 ലിറ്റർവരെയും ഉൽപാദിപ്പിക്കാനുമായിരുന്നു ലക്ഷ്യം. 500 ആദിവാസികൾക്ക് തൊഴിലും പ്രതിമാസം ചുരുങ്ങിയത് 15,000 രൂപവരെ മിനിമം വേതനവും ഉറപ്പാക്കാനുമായിരുന്നു ലക്ഷ്യം. ഉൽപാദനത്തി​െൻറ തോതനുസരിച്ച് ഇൻസ​െൻറീവും നൽകാൻ ലക്ഷ്യമിട്ടിരുന്നു. നീര പ്ലാൻറിനായി നാളികേര വികസന കോർപറേഷന് ഫാം ഒരേക്കർ സ്ഥലം വിട്ടുനൽകാനും ധാരണയായിരുന്നു. 100 ആദിവാസികൾക്ക് രണ്ടുമാസത്തോളം നീര ചെത്തിൽ പരിശീലനവും നൽകിയിരുന്നു. ഇവർക്ക് പരിശീലന കാലയളവിൽ ദിവസക്കൂലിയായി 500രൂപ വീതവും നൽകി. ആദ്യഘട്ടത്തിൽ ഫാമിലെ 5000 തെങ്ങുകൾ ചെത്താൻ നൽകാനായിരുന്നു ധാരണ. തെങ്ങൊന്നിന് 1000രൂപ നാളികേര വികസന കോർപറേഷൻ നൽകണം. ഇതി​െൻറ കാലാവധി കഴിയുന്നതോടെ 5000 തെങ്ങുകൂടി അനുവദിക്കും. ഫാമിൽ ഉൽപാദിപ്പിക്കുന്ന നീര 100, 200, 500 എന്നീ വ്യത്യസ്ത അളവുകളിൽ കുപ്പികളിലാക്കി ആറളം ഫാം എന്ന പൊതുനാമത്തിൽ വിപണിയിൽ എത്തിക്കാനായിരുന്നു പദ്ധതി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.