രജിസ്ട്രാറെ ഉപരോധിച്ചു

മട്ടന്നൂര്‍: മട്ടന്നൂര്‍ സബ് രജിസ്ട്രാര്‍ ഓഫിസിലെ തകരാറിലായ സര്‍വര്‍ മാറ്റിസ്ഥാപിക്കാത്തതില്‍ പ്രതിഷേധിച് ച് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ . ഒരു മാസമായി ഓഫിസിലെ ഇൻറര്‍നെറ്റ് സംവിധാനം തകരാറിലായതിനാല്‍ ആധാരം തയാറാക്കല്‍, കുടിക്കട സര്‍ട്ടിഫിക്കറ്റ് എന്നിവ നടക്കാതായിരിക്കുകയാണ്. വി.എന്‍. മുഹമ്മദ്, ശബീര്‍ എടയന്നൂര്‍, പി.ആര്‍. ഉബൈദ്, അസ്‌കര്‍ ആമേരി, റഫീക്ക് ബാവോട്ടുപാറ, പി. മര്‍സൂക്ക്, സജാദ് പാലോട്ടുപള്ളി, ശക്കീര്‍ എടയന്നൂര്‍, സത്താര്‍ ഇടുമ്പ, ഷഫീക്ക് മട്ടന്നൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി. പുതിയ മോഡം അടുത്ത ദിവസം എത്തുമെന്നും ഇതോടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്നും രജിസ്ട്രാര്‍ അറിയിച്ചു. ശക്തിസംഗമം മട്ടന്നൂര്‍: ബി.ജെ.പി മട്ടന്നൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശക്തി സംഗമം കണ്ണൂര്‍ പാര്‍ലമ​െൻറ് സ്ഥാനാർഥി സി.കെ. പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് രാജന്‍ പുതുക്കുടി അധ്യക്ഷത വഹിച്ചു. സജീവന്‍ ആറളം, വി.വി. ചന്ദ്രന്‍, പി.കെ. വേലായുധന്‍, എ.പി. പുരുഷോത്തമന്‍, വിജയന്‍ വട്ടിപ്രം, യു. ഇന്ദിര, ഒ. രതീശന്‍, പി.കെ. രാജന്‍, സി.വി. വിജയന്‍, ജനാർദനന്‍ ആലച്ചേരി, ബേബി സതീശന്‍, സ്മിത ചന്ദ്രമോഹന്‍, ഡെയ്‌സി കണ്ണവം, പുഷ്പന്‍ പടിയൂര്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.