സ്ഥാനാർഥി പര്യടനം

ഇരിട്ടി: എസ്.ഡി.പി.ഐ കണ്ണൂർ ലോക്സഭ മണ്ഡലം സ്ഥാനാർഥി കെ.കെ. അബ്്ദുൽ ജബ്ബാർ പേരാവൂർ മണ്ഡലത്തിൽ ഇരിട്ടി മേഖലയിൽ പര്യടനം നടത്തി. 19ാം മൈൽ, ചാവശ്ശേരി, 21ാംമൈൽ, കൂരൻമുക്ക്, നരേംപാറ, ഉളിയിൽ, പുന്നാട് തുടങ്ങിയ പ്രദേശങ്ങളിൽ പര്യടനം നടത്തി. ഉളിയിൽ ഐഡിയൽ കോളജ്, സുന്നി മജ്ലിസ് ഉളിയിൽ, ഇരിട്ടി എം.ജി കോളജ് എന്നിവിടങ്ങളിലും സന്ദർശിച്ചു. മണ്ഡലം പ്രസിഡൻറ് സത്താർ ഉളിയിൽ, പോപുലർ ഫ്രണ്ട് ജില്ല സെക്രട്ടറി സി.എം. നസീർ, റഹീസ് ഇരിട്ടി, നാലകത്ത് റിയാസ്, പി.പി. അബ്്ദുല്ല, കെ.സി. കാദർകുട്ടി, മുഹമ്മദി മൗലവി, റാഷിദ് ആറളം എന്നിവരും ഒപ്പമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.