P2 or KN + KE .. Must ശ്രീകണ്ഠപുരം: ഉള്ളിൽ നിറയെ വേദനയുണ്ടെങ്കിലും ഒപ്പം ചേർന്നപ്പോൾ അവരെല്ലാം സന്തോഷത്തിലാണ്. നഷ്ടസൗഭാഗ ്യങ്ങളെയോർത്ത് കണ്ണീരൊഴുക്കുന്നതിനു പകരം പ്രതിസന്ധികളെ തരണംചെയ്ത് പ്രതീക്ഷയോടെ മുന്നേറുകയാണിവർ. ശാരീരിക-മാനസിക പരിമിതികളെ തോൽപിച്ച് മുന്നേറിയ അതുല്യപ്രതിഭകളുടെ സംഗമമാണ് ശനിയാഴ്ച ഉളിക്കൽ കോക്കാട് മാതാ നഴ്സറിയിലും ചെമ്പന്തൊട്ടിയിലും നടന്നത്. ചെങ്ങളായി നെല്ലിക്കുന്ന് സമരിറ്റൻ പാലിയേറ്റിവ് നേതൃത്വത്തിൽ വെമ്പുവ തെരേസ ഭവൻ, ഉളിക്കൽ അമൽ ചാരിറ്റബിൾ ട്രസ്റ്റ്, ഇരിട്ടി സുകൃതസ്പർശം എന്നിവയുടെ സഹകരണത്തോടെയാണ് ഒപ്പം എന്ന പേരിൽ പ്രതിഭാസംഗമവും തൊഴിൽ പരിശീലനവും നടത്തിയത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നായി നിരവധിപേരാണ് ചക്രക്കസേരകളിലെത്തി അനുഭവങ്ങൾ പങ്കുവെച്ചത്. മരത്തിൽനിന്ന് വീണവരും വാഹനാപകടങ്ങളിൽ പരിക്കേറ്റവരും പോളിയോ ബാധിച്ചവരും ജന്മനാ ശാരീരികവൈകല്യം സംഭവിച്ചവരുമെല്ലാം ഒപ്പം കൂട്ടായ്മയിലെത്തിയപ്പോൾ ഏവർക്കും വേറിട്ട അനുഭവം. പരിമിതികളുണ്ടായിട്ടും വേറിട്ട കഴിവുകൾ ഓരോരുത്തരും പ്രകടിപ്പിച്ചപ്പോൾ മറക്കാനാവാത്ത കാഴ്ചയായി. ഗായകരും കരകൗശല വിദഗ്ധരും വായനക്കാരും പാചകവിദഗ്ധരും അവരിലുണ്ടായിരുന്നു. ഉളിക്കലിൽ നടന്ന പരിപാടി സണ്ണിജോസഫ് എം.എൽ.എ ഉദ്ഘാടനംചെയ്തു. ഉളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷേർലി അലക്സാണ്ടർ അധ്യക്ഷതവഹിച്ചു. സോജൻ പാലത്താനം, ഉളിക്കൽ സെൻറ് ജോസഫ് ചർച്ച് വികാരി ഫാ. ഷിനോ പുതുശ്ശേരി, സമരിറ്റൻ ഹോം ഡയറക്ടർ ഫാ. തോമസ് കല്ലിടുക്കിൽ, വാർഡംഗം കെ.ജി. ദിലീപ്, ജോസ്, പ്രഫ. വി.ഡി. ജോസഫ്, ബ്രദർ സജി, സിനോയ് അബ്രഹാം, ഗണേഷ് കുമാർ കുഞ്ഞിമംഗലം, ഷാജി മാത്യു, മോഹനൻ നായർ, പ്രജീഷ് മലപ്പട്ടം, സി.എച്ച്. ഷംന, അഞ്ജലി സണ്ണി തുടങ്ങിയവർ സംസാരിച്ചു. ചെമ്പന്തൊട്ടിയിൽ നടന്ന പരിപാടി കെ.സി. ജോസഫ് എം.എൽ.എ ഉദ്ഘാടനംചെയ്തു. ഫാ. തോമസ് കല്ലിടുക്കിൽ അധ്യക്ഷതവഹിച്ചു. ശ്രീകണ്ഠപുരം സി.ഐ ഷാജു ജോസഫ് മുഖ്യാതിഥിയായി. ഫോട്ടോ - SKPM Oppam Cap - ഉളിക്കൽ മാതാ നഴ്സറിയിൽ നടന്ന ഒപ്പം പരിപാടി സണ്ണിജോസഫ് എം.എൽ.എ ഉദ്ഘാടനംചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.