പഴയങ്ങാടി പാലത്തിൽ സോളാർ വിളക്കുകൾ സ്ഥാപിച്ചു

പഴയങ്ങാടി: പിലാത്തറ-പാപ്പിനിശ്ശേരി കെ.എസ്.ടി.പി പാതയിൽ പഴയങ്ങാടി പുഴയുടെ പാലത്തിൽ സോളാർ വിളക്കുകൾ സ്ഥാപിച്ചുത ുടങ്ങി. അപകടങ്ങൾ പതിവായ ഈ മേഖലയിൽ സോളാർ വിളക്കുകൾ സ്ഥാപിക്കാൻ നേരേത്ത പദ്ധതി ആവിഷ്കരിച്ചെങ്കിലും കാലതാമസം നേരിട്ടതിൽ പ്രതിഷേധം ഉയർന്നിരുന്നു. പാലത്തി​െൻറ ഇരുവശങ്ങളിലായി മൂന്ന് വിളക്കുകളാണ് ഇപ്പോൾ സ്ഥാപിച്ചത്. വരും ദിവസങ്ങളിൽ കൂടുതൽ വിളക്കുകൾ സ്ഥാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.