മാധ്യമങ്ങൾ വിവര നിർമിതിയുടെ ഫാക്ടറികൾ മാത്രമായി -വി.കെ. പ്രസാദ്

പയ്യന്നൂർ: ഇന്ത്യൻ മാധ്യമങ്ങൾ വാർത്തകളോ സംഭവങ്ങളോ ഉൽപാദിപ്പിക്കാതെ വിവരങ്ങൾ നിർമിക്കുന്ന ഫാക്ടറികളായി മാറി യിരിക്കുകയാണെന്ന് അഡ്വ. വി.കെ. പ്രസാദ്. പയ്യന്നൂർ ഇ.എം.എസ് പഠനകേന്ദ്രത്തി​െൻറ ആഭിമുഖ്യത്തിൽ ഇ.എം.എസ്-എ.കെ.ജി സ്മൃതിയുടെ ഭാഗമായി 'മാധ്യമ വർത്തമാനം' എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ 'ഭരണകൂട ധാർമികതയും മാധ്യമങ്ങളും' എന്ന വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. വിവരങ്ങൾ കൈമാറുക എന്ന മാധ്യമ ധാർമികത അവർ മറക്കുകയാണ്. ജനങ്ങളുടെ ഇംഗിതത്തിനു പകരം മാധ്യമങ്ങളുടെ അജണ്ടകൾ അടിച്ചേൽപിക്കുന്നു. വിവരവിനിമയമാണ് നടക്കുന്നത്. അത് ഒരു അരിപ്പയിലൂടെ കടത്തിവിടുകയും അറിയാൻ പാടില്ല എന്ന് അവർ നിശ്ചയിക്കുന്നവ അവിടെ തടയുകയും ചെയ്യുന്നു. അധികൃതരോട് തുറന്നുപറയുക എന്ന മാധ്യമ ധർമം അവഗണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഷേണായി സ്ക്വയറിൽ നടന്ന പരിപാടിയിൽ 'യാഥാർഥ്യങ്ങളും പ്രതിഫലനങ്ങളും' എന്ന വിഷയത്തിൽ എ.വി. അനിൽകുമാറും 'മാധ്യമങ്ങൾ - ഒരു സൈദ്ധാന്തിക സമീക്ഷ' എന്ന വിഷയത്തിൽ എതിർദിശ സുരേഷും സംസാരിച്ചു. കെ.പി. മധു അധ്യക്ഷത വഹിച്ചു. കെ.പി. സേതുമാധവൻ സംസാരിച്ചു. ആർ. മുരളീധരൻ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.