പയ്യന്നൂർ: ചെട്ടിക്കുളങ്ങര കെ. ഗോപിനാഥെൻറ സ്മരണക്ക് കുടുംബട്രസ്റ്റും ഫോക്്ലാൻഡും സംയുക്തമായി ഏർപ്പെടുത്ത ിയ അവാർഡിന് ഡോ. എം.വി. വിഷ്ണു നമ്പൂതിരിയെ തിരഞ്ഞെടുത്തു. ഫോക്്ലോർ രംഗത്തെ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്കാരം. പ്രഫ. എം.ജി. ശശിഭൂഷൺ, ഡോ. അമ്പലപ്പുഴ ഗോപകുമാർ, ഡോ. വി. ജയരാജൻ എന്നിവരടങ്ങുന്ന ജഡ്ജിങ് കമ്മിറ്റിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്. ഈ മാസം 19ന് രാവിലെ 11ന് ഡോ. വിഷ്ണു നമ്പൂതിരിയുടെ ഭവനത്തിൽ നടക്കുന്ന ചടങ്ങിൽ ക്ഷേത്രകല അക്കാദമി ചെയർമാൻ ഡോ. കെ.എച്ച്. സുബ്രഹ്മണ്യൻ മരണാനന്തര ബഹുമതിയായി പുരസ്കാരം കുടുംബത്തിന് കൈമാറും. കെ.കെ. മാരാർ അനുസ്മരണഭാഷണം നടത്തും. ടി.ഐ. മധുസൂദനൻ, പയ്യന്നൂർ കുഞ്ഞിരാമൻ, ഡോ. കുമാരൻ വയലേരി, എം.വി. ഗോവിന്ദൻ തുടങ്ങിയവർ സംബന്ധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.