റോഡ്​ വീതികൂട്ടാനുള്ള തീരുമാനം പുനഃപരിശോധിക്കണം

തലശ്ശേരി: നഗരത്തിലെ ലോഗന്‍സ് റോഡ്, ചൂര്യയി കണാരന്‍ റോഡ്, ഒ.വി റോഡ് എന്നിവ 16 മീറ്ററായി വീതികൂട്ടാനുള്ള അധികൃതരുട െ തീരുമാനം പുനഃപരിശോധിക്കണമെന്ന് യുനൈറ്റഡ് മര്‍ച്ചൻറ്സ് ചേംബര്‍ ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ലോഗൻസ് റോഡും ചൂര്യയി കണാരന്‍ റോഡും അടുത്തിടെയാണ് ലക്ഷങ്ങൾ ചെലവിട്ട് വീതികൂട്ടി ഇൻറർലോക്കിട്ട് നവീകരിച്ചത്. ഇവിടെയാണ് 16 മീറ്റര്‍ വീതികൂട്ടണമെന്ന് പറയുന്നത്. ഇങ്ങനെ റോഡ് വീതികൂട്ടുേമ്പാൾ പല സ്ഥാപനങ്ങളും ഇല്ലാതാകും. കച്ചവടം ആശ്രയിച്ച് ജീവിക്കുന്ന നിരവധി വ്യാപാരികളും ആയിരക്കണക്കിന് തൊഴിലാളികളും അവരുടെ കുടുംബാംഗങ്ങളും വഴിയാധാരമാകുമെന്ന് ചേംബർ പ്രസിഡൻറ് പി.എം. അബ്ദുന്നാസിറും‍ ജനറല്‍ സെക്രട്ടറി ടി.സി. ആസിഫലിയും പറഞ്ഞു. വാര്‍ത്തസമ്മേളനത്തില്‍ ആലാന്‍ അബ്ദുറഹീം, സി.പി. ബഷീര്‍, എന്‍.കെ. അര്‍ഷാദ്, അബൂബക്കര്‍ പരവതാനി, മുസ്താഖ് നോബിള്‍, വി. അസ്‌കര്‍, ഫിറോസ്, ഫാറൂഖ് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.