യൂത്ത് കോൺഗ്രസ് ഉപവാസം

പഴയങ്ങാടി: യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പഴയങ്ങാടി പൊലീസ് കള്ളക്കേസിൽ കുടുക്കുന്നുവെന്ന് ആരോപിച്ച് കല്യാശ്ശേ രി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഴയങ്ങാടി പൊലീസ് സ്റ്റേഷനു മുന്നിൽ പ്രവർത്തകർ ഉപവാസം നടത്തി. ഉപവാസ സമാപന യോഗം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. പിണറായി വിജയൻ എക്കാലവും കേരളത്തി​െൻറ മുഖ്യമന്ത്രി അല്ലെന്ന് ഓർത്താൽ നല്ലതാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ പൊലീസിനെ നിലക്കുനിർത്താൻ ആഭ്യന്തരവകുപ്പ് തയാറാകണം. പൊലീസ് സി.പി.എമ്മി​െൻറ ചട്ടുകമായാണ് പ്രവർത്തിക്കുന്നത്. നീതിനിർവഹണം നടപ്പാക്കേണ്ട പൊലീസ് അത് കൃത്യമായി നടപ്പാക്കിയില്ലെങ്കിൽ വരും ദിവസം നിയമസഭയിൽ വിഷയം അവതരിപ്പിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഉപവാസം സാജിദ് മൗവ്വൽ ഉദ്ഘാടനം ചെയ്തു. എ.വി. സനൽ, എം.പി. ഉണ്ണികൃഷ്ണൻ, നൗഷാദ് ബ്ലാത്തൂർ, എം. പവിത്രൻ, ദേവൻ കപ്പച്ചേരി, ജമാൽ വിളയാങ്കോട്, പി. നാരായണൻ, മോഹനൻ കക്കോപ്രവൻ, അഡ്വ. ബ്രിജേഷ് കുമാർ, സുധീർ വെങ്ങര, മടപ്പള്ളി പ്രദീപൻ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.