പാനൂർ: തിരക്കേറിയ പാനൂർ-നാദാപുരം റോഡിൽ വഴിമുടക്കികളായി പഴയകെട്ടിടവും വൈദ്യുതിത്തൂണും. പുത്തൂർ റോഡിൽ ബസ്സ്റ്റാൻഡ് ബൈപാസ് റോഡ് ആരംഭിക്കുന്ന വളവിലാണ് പൊളിഞ്ഞുവീഴാറായ പഴയ വില്ലേജ് ഓഫിസ് കെട്ടിടവും റോഡിെൻറ നടുക്കായി വൈദ്യുതിത്തൂണും വഴിമുടക്കിനിൽക്കുന്നത്. വർഷങ്ങളായി വില്ലേജ് ഓഫിസ് പുതിയകെട്ടിടത്തിലേക്ക് മാറിയിട്ട്. പഴയ കെട്ടിടം പൊളിച്ചുനീക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. റവന്യൂ ഭൂമിയിലാണ് കെട്ടിടമുള്ളത്. ഇതുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങളാണ് കെട്ടിടംപൊളിയെ തടയുന്നത്. നിരവധി വാഹനങ്ങളും ആളുകളും കടന്നുപോകുന്ന വഴിയിലുള്ള കെട്ടിടം അപകട ഭീഷണിയിലുമാണ്. മേൽക്കൂര പൊട്ടി വെള്ളമിറങ്ങുന്നതിനാൽ എപ്പോൾവേണമെങ്കിലും ഇടിഞ്ഞുവീഴാം. ഇതിന് പുറമേയാണ് തൊട്ടടുത്ത് റോഡിന് നടുവിൽ തൂൺ. തൂണും കെട്ടിടവും പൊളിച്ചുനീക്കിയാൽ ഇവിടെ ഒരു ഓപൺ സ്റ്റേജും കംഫർട്ട് സ്റ്റേഷനും പണിയാൻ കഴിയുമെന്ന് അഭിപ്രായമുയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.