പൈപ്പ്പൊട്ടി വെള്ളം പാഴാകുന്നു

പാനൂർ: കുടിവെള്ള വിതരണ പൈപ്പ് പൊട്ടിയിട്ട് ഒരുമാസം പിന്നിട്ടിട്ടും നന്നാക്കാനാളില്ല. ലിറ്ററുകണക്കിന് വെള്ളമാണ് ദിവസവും പാഴാകുന്നത്. പന്ന്യന്നൂർ പഞ്ചായത്തിലെ ആറാം വാർഡിൽ യുവദീപ്തി- ലക്ഷംവീട് റോഡിലാണ് പൈപ്പ് പൊട്ടിയത്. ഇവിടെ 29ന് വാർഡ് തെരഞ്ഞെടപ്പ് നടക്കുന്നുണ്ട്. വോട്ടഭ്യർഥിച്ച് സ്ഥാനാർഥികൾ ഉൾപ്പെടെ പലതവണ ഇതുവഴി കടന്നുപോയെങ്കിലും ആരും ഗൗരവത്തിലെടുത്തില്ല. വാഹന പ്രചാരണജാഥ പാനൂർ: മുസ്ലിം യൂത്ത് ലീഗ് യുവജനയാത്രയുടെ പ്രചാരണാർഥം കേരള പ്രവാസി ലീഗ് ജില്ല കമ്മിറ്റി വാഹന പ്രചാരണ ജാഥ നടത്തി. ജാഥ പാനൂരിൽ മുസ്ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി വി. നാസർ മാസ്റ്റർ ജാഥ ക്യാപ്റ്റൻ കെ.സി. കുഞ്ഞബ്ദുല്ല ഹാജിക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. പ്രവാസി ലീഗ് ജില്ല പ്രസിഡൻറ് സി.കെ.പി. മമ്മു, സി.പി.പി. അബ്ദുല്ല, പി.പി.എ. ഹമീദ്, കെ.കെ. സൂപ്പി ഹാജി, പി.പി.എ. സലാം, പി.കെ. ഷാഹുൽ ഹമീദ്, പി.വി. അബ്ദുല്ല ഹാജി, ഹംസ മാണിക്കോത്ത്, ഇ.എം. ബഷീർ, കെ. മുഹമ്മദ്, അലി നാണാറത്ത്, പി.കെ. മമ്മൂട്ടി, നൗഷാദ് പാറാൽ, മൂസ പുല്ലൂക്കര, സി.എച്ച്. ആലി, ഷക്കീൽ അഹമ്മദ് എന്നിവർ സംസാരിച്ചു. പ്രവാസി ലീഗ് വാഹന പ്രചാരണ ജാഥ പാനൂരിൽ വി. നാസർ മാസ്റ്റർ ജാഥാ ക്യാപ്റ്റൻ കെ.സി. കുഞ്ഞബ്ദുല്ല ഹാജിക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്യുന്നു Kt Pravasi Pnr
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.