സീനിയർ ഡിവിഷൻ ലീഗ്​ ഫുട്​ബാൾ ടൂർണമെൻറ്​ നാളെ തുടങ്ങും

കണ്ണൂർ: ജില്ല സീനിയർ ഡിവിഷൻ ലീഗ് ഫുട്ബാൾ ടൂർണമ​െൻറ് ഞായറാഴ്ച തുടങ്ങും. 11 ടീമുകൾ രണ്ടു ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരങ്ങൾ. ഒാരോ ഗ്രൂപ്പിൽനിന്നും കൂടുതൽ പോയൻറ് നേടുന്ന രണ്ടുവീതം ടീമുകളെ സൂപ്പർലീഗിലേക്ക് പ്രവേശിപ്പിക്കും. ഇൗ നാലു ടീമുകൾ ചാമ്പ്യന്മാരെ തീരുമാനിക്കാൻ ഫൈനലിൽ റൗണ്ട് കളിക്കും. ഞായറാഴ്ച വൈകീട്ട് 3.30ന് കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ കണ്ണൂർ എസ്.എൻ കോളജ് ലക്കിസ്റ്റാർ കണ്ണൂരിനെ നേരിടും. ടീമുകൾ -ഗ്രൂപ് എ: കണ്ണൂർ എസ്.എൻ കോളജ്, ലക്കിസ്റ്റാർ ക്ലബ് കണ്ണൂർ, ജില്ല പൊലീസ് കണ്ണൂർ, യങ് ചാലഞ്ചേഴ്സ് സ്പോർട്സ് ക്ലബ് മയ്യിൽ, സ്പോർട്സ് െഡവലപ്െമൻറ് ട്രസ്റ്റ് കണ്ണൂർ. ഗ്രൂപ് ബി: കേനന്നൂർ സ്പിരിറ്റഡ് യൂത്ത്സ്, ജിംഖാന എഫ്.സി കണ്ണൂർ, പയ്യന്നൂർ കോളജ്, ദി ബ്രദേഴ്സ് ക്ലബ് കണ്ണൂർ, എവർഗ്രീൻ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് എടക്കാട്, റൈസിങ്സ്റ്റാർ സ്പോർട്സ് ക്ലബ് കണ്ണാടിപ്പറമ്പ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.