കണ്ണൂർ സിറ്റി: കുടുക്കിമൊട്ടയിലെ കടക്കുള്ളിൽനിന്ന് മൂർഖൻപാമ്പിനെ പിടികൂടി. വെള്ളിയാഴ്ച രാവിലെ ഒമ്പതോടെയായിരുന്നു സംഭവം. കുടുക്കിമൊട്ടയിലെ ബാലകൃഷ്ണൻ നമ്പ്യാരുടെ കടയുടെ ഷട്ടറിനുള്ളിലേക്ക് പാമ്പ് കയറിപ്പോവുന്നത് യാത്രക്കാർ കണ്ടതിനെ തുടർന്ന് കടയുടമയെ അറിയിക്കുകയായിരുന്നു. വനംവകുപ്പിെൻറ റാപിഡ് റെസ്പോൺസ് ടീമിലെ വൈൽഡ്ലൈഫ് റെസ്‌ക്യൂവർ നിധീഷ് ചാലോട് സ്ഥലത്തെത്തി ഒന്നരമീറ്ററോളം നീളമുള്ള മൂർഖൻപാമ്പിനെ പിടികൂടി. പാമ്പിനെ വനത്തിലേക്ക് തുറന്നുവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.