ഭിന്നശേഷിക്കാർക്കായി മാഹിയിൽ പ്രത്യേക പരിപാടികൾ ഇന്ന്

മാഹി: ഭിന്നശേഷിക്കാരായ 18 വയസ്സിന് മുകളിലുള്ളവരുടെ സമഗ്ര ഉന്നമനത്തിനായി നടത്തുന്ന ചികിത്സ പുനരധിവാസ പദ്ധതിയുടെയും തൊഴിൽ പരിശീലനത്തി​െൻറയും ഭാഗമായി ശനിയാഴ്ച മാഹിയിൽ വിവിധ പരിപാടികൾ നടക്കും. കാലിക്കറ്റ് സർവകലാശാല മനഃശാസ്ത്ര വിഭാഗവും സാമൂഹികനീതി വകുപ്പും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. മാഹി ലയൺസ് ക്ലബി​െൻറ സഹകരണത്തോടെ രാവിലെ 11ന് മാഹി മേരിമാതാ കമ്യൂണിറ്റി ഹാളിൽ നടക്കുന്ന ചടങ്ങ് ഡോ. വി. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. തുടർന്ന് നടക്കുന്ന പഠനയാത്രയിൽ മാഹിയിലെ വിനോദസഞ്ചാരകേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള സ്ഥലങ്ങൾ സന്ദർശിക്കും. പുഴയോര നടപ്പാതയിൽ ചിത്രവരയും പാട്ടും കവിതയും നൃത്തവും കരകൗശല വസ്തുക്കളുടെ നിർമാണവും മാജിക്കും പട്ടംപറപ്പിക്കലുമൊക്കെ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.