വ്യാപാരികളുെട സിവിൽ സ്​റ്റേഷൻ മാർച്ച് ഡിസംബർ നാലിന്

മാഹി: വ്യാപാര വ്യവസായ തൊഴിൽമേഖലയുടെ സംരക്ഷണാർഥം മാഹി വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ ഡിസംബർ നാലിന് മാഹി സിവിൽ സ്റ്റേഷൻ മാർച്ച് നടത്തുമെന്ന്‌ ചെയർമാൻ കെ.കെ. അനിൽകുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഒരു നിയന്ത്രണവുമില്ലാത്ത ഓൺലൈൻ വ്യാപാരവും തെരുവുവ്യാപാരവും നിരോധിക്കുക, വൻ തോതിലുള്ള വൈദ്യുതിനിരക്ക് വർധന പിൻവലിക്കുക, ടൗൺപ്ലാനറെ മാഹിയിൽനിന്ന് സ്ഥലം മാറ്റുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. രാവിലെ 10.30ന് പോണ്ടിച്ചേരി ട്രേഡേഴ്സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് എം. ശിവശങ്കരൻ ഉദ്ഘാടനംചെയ്യും. വാർത്താസമ്മേളനത്തിൽ എം. മുഹമ്മദ് യൂനുസ്, പായറ്റ അരവിന്ദൻ, ഷാജി പിണക്കാട്ട്, കെ.കെ. ശ്രീജിത്ത് എന്നിവരും സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.