തലശ്ശേരി: പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗത്തെ മുഖ്യധാരയിലേക്ക് ഉയർത്താനുള്ള പദ്ധതിക്ക് തലശ്ശേരിയിൽ തുടക്കമാകുന്നു. വിദ്യാഭ്യാസപരമായി പിന്നാക്കം നിൽക്കുന്ന ആറളം ഗ്രാമപഞ്ചായത്തിലെ ചതിരൂര്‍ 110 കോളനിയിലെ കുട്ടികൾ ഉൾപ്പെടെ 137 പേരെ തലശ്ശേരിയിലെത്തിച്ചാണ് 'കൂട്ട് േതടി ഉൗരിലേക്ക്' എന്ന സാമൂഹിക പദ്ധതിക്ക് തുടക്കമിടുന്നത്. ആരോഗ്യവകുപ്പ്, ജില്ല പഞ്ചായത്തുമായി ചേര്‍ന്ന് നടപ്പാക്കുന്ന ആയുര്‍ദീപ്തം പദ്ധതിയുടെ ഭാഗമായി തലശ്ശേരി മലബാർ കാൻസർ സെൻറർ, സംസ്ഥാന ബാലാവകാശ കമീഷൻ, തലശ്ശേരി ഗവ. ബ്രണ്ണൻ ഹയർസെക്കൻഡറി സ്കൂൾ, തലശ്ശേരി സിറ്റി ലയൺസ് ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് പദ്ധതി. തിങ്കളാഴ്ച രാവിലെ മലബാർ കാൻസർ സെൻററിെൻറ വാഹനത്തിൽ കുട്ടികളെ തലശ്ശേരി ഗവ. ബ്രണ്ണന്‍ ഹയർസെക്കൻഡറി സ്‌കൂളിലെത്തിക്കും. സ്വീകരണത്തിന് ശേഷം സ്കൂൾ വിദ്യാര്‍ഥികൾക്കൊപ്പം ക്ലാസ് നൽകും. തുടര്‍ന്ന് ആദിവാസി ഊരിലെ വിവിധ കലാപരിപാടികളും സ്കൂൾ വിദ്യാർഥികളുടെ കലാപരിപാടികളും അവതരിപ്പിക്കും. ലഹരിവിരുദ്ധ ബോധവത്കരണം, സ്‌േനഹവിരുന്ന് എന്നിവയും ഇതിെൻറ ഭാഗമായി നടക്കും. സംസ്ഥാന ബാലാവകാശ കമീഷന്‍ ചെയര്‍മാന്‍ പി. സുരേഷ്, ജില്ല സെഷന്‍സ് ജഡ്ജ് ടി. ഇന്ദിര, എ.എൻ. ഷംസീര്‍ എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ്, നഗരസഭ ചെയര്‍മാന്‍ സി.കെ. രമേശൻ, തലശ്ശേരി എ.എസ്.പി ചൈത്ര തെേരസ ജോണ്‍, ജില്ല വിദ്യാഭ്യാസ ഓഫിസര്‍ ശശീന്ദ്രവ്യാസ് എന്നിവര്‍ സ്‌നേഹസംഗമത്തില്‍ പങ്കെടുക്കും. ഉച്ചയൂണിനുശേഷം തലശ്ശേരി ലിബര്‍ട്ടി തിയറ്ററില്‍ സൗജന്യ സിനിമ പ്രദര്‍ശനമുണ്ടാകും. പിന്നീട് ബീച്ചില്‍ സായാഹ്നം ചെലവഴിച്ച് രാത്രി ഭക്ഷണവും കഴിഞ്ഞാണ് ഇവര്‍ കോളനിയിലേക്ക് മടങ്ങുക. വാർത്താസമ്മേളനത്തിൽ മലബാർ കാൻസർ സെൻറർ ഡയറക്ടർ ഡോ. സതീഷ് ബാലസുബ്രഹ്മണ്യം, ഗവ. ബ്രണ്ണൻ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ കെ.ജെ. മുരളീധരൻ, പി.ടി.എ പ്രസിഡൻറ് നവാസ്മേത്തർ, ആറളം ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ റൈഹാനത്ത് സുബി, ലയൺസ് ക്ലബ് ചാർേട്ടഡ് പ്രസിഡൻറ് കെ. ദിനേശൻ, പ്രോഗ്രാം കോഒാഡിനേറ്റർ എന്‍. സതീശന്‍ എന്നിവർ പരിപാടികൾ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.