തലശ്ശേരി: വഴിയോരകച്ചവടക്കാരുടെ തൊഴില്‍സുരക്ഷ ഉറപ്പുവരുത്തണമെന്ന് നാഷനല്‍ ഫൂട്പാത്ത് ഉന്തുവണ്ടി പെട്ടിക്കട തൊഴിലാളി യൂനിയന്‍ (ഐ.എന്‍.ടി.യു.സി) തലശ്ശേരി ഡിവിഷൻ കമ്മിറ്റി ജനറൽ േബാഡി യോഗം ആവശ്യപ്പെട്ടു. വഴിയോര കച്ചവടക്കാരെ ദ്രോഹിക്കാന്‍ നഗരസഭയും പൊലീസും മത്സരിക്കുകയാണെന്നും ഇതിനെതിരെ ശക്തമായ സമരം നടത്തുമെന്നും മുന്നറിയിപ്പ് നല്‍കി. കെ.പി.സി.സി ജനറല്‍ സെക്രട്ടറി വി.എ. നാരായണന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് എം. നസീര്‍ കതിരൂർ അധ്യക്ഷത വഹിച്ചു. പി. ജനാര്‍ദനന്‍, പി.വി. ശശീന്ദ്രന്‍, എം.പി. അരവിന്ദാക്ഷന്‍, എം.പി. അസൈനാര്‍, എ.കെ. ശൈലജ, എ.പി. രവീന്ദ്രന്‍, ഇ. വിജയകൃഷ്ണന്‍, എ. ഷര്‍മിള, സി. പ്രകാശന്‍, ജോജോ തോമസ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.