ന്യൂ മാഹി: തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിൽ നടക്കുന്ന, ശനിയാഴ്ച തുടങ്ങുന്ന മണ്ഡല ഉത്സവത്തിെൻറയും ദശലക്ഷാർച്ചനയുടെയും ഭാഗമായി യജ്ഞവേദിയിൽ ജ്വലിപ്പിക്കാനുള്ള ദീപങ്ങൾ മാഹി, ന്യൂ മാഹി മേഖലകളിലെ വിവിധ ശ്രീനാരായണമഠങ്ങളിൽനിന്ന് പുറപ്പെട്ട് ക്ഷേത്രത്തിലെത്തി. പുന്നോൽ ശ്രീനാരായണമഠത്തിൽനിന്ന് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2.30ഓടെ പുറപ്പെട്ട ദീപപ്രയാണ ഘോഷയാത്ര ആച്ചുകുളങ്ങര, ചെമ്പ്ര, ചാലക്കര, പെരുമുണ്ടേരി, അഴീക്കൽ, ഏടന്നൂർ, ഈയ്യത്തുങ്കാട് തുടങ്ങിയ മഠങ്ങളിൽനിന്നുള്ള ദീപങ്ങളുമായി സംഗമിച്ചാണ് തലശ്ശേരിയിലെത്തിയത്. മറ്റു നാലു മേഖലകളിൽനിന്നുള്ള ഘോഷയാത്രകളും തലശ്ശേരിയിൽ സംഗമിച്ചു. വിവിധ മഠം ഭാരവാഹികളായ പായറ്റ ചന്ദ്രൻ, ടി.കെ. ശ്രീജിത്ത്, സി.പി. സുധീർ, കെ.എം. പ്രവീൺ, എൽ.എം. മോഹനൻ, സരോഷ് മുക്കത്ത്, തയ്യിൽ രാഘവൻ, അച്ചമ്പത്ത് ദാമോദരൻ, പി.പി. വേണുഗോപാലൻ, രഞ്ജിത്ത് പുന്നോൽ, അച്ചമ്പത്ത് കരുണൻ, കുനിയിൽ കുമാരൻ, കലേഷ് പരിമഠം എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.