കലുങ്കുനിർമാണം തുടങ്ങി

ശ്രീകണ്ഠപുരം: പയറ്റുചാൽ റോഡും വളയംകുണ്ട് റോഡും തമ്മിൽ ബന്ധപ്പെടുത്തുന്ന വൈ.എം.സി.എ ബൈപാസ് റോഡിലെ തോടിനു കുറുകെയുള്ള . പഞ്ചായത്തംഗം ഡെയ്സി കവുന്നുകാട്ടിൽ നിർമാണപ്രവൃത്തി ഉദ്ഘാടനം ചെയ്തു. സിബി പുന്നക്കുഴിയിൽ അധ്യക്ഷത വഹിച്ചു. അനീഷ് ചെമ്പനാനിക്കൽ, ജോസ് കരിക്കാട്ടുകണ്ണിയേൽ, സുനിൽ പീറ്റർ കണ്ടത്തിൽ എന്നിവർ സംസാരിച്ചു. പയ്യാവൂർ ബാങ്ക് ഭരണം എൽ.ഡി.എഫിന് ശ്രീകണ്ഠപുരം: പയ്യാവൂർ സഹകരണ ബാങ്ക് െതരഞ്ഞെടുപ്പിൽ കോൺഗ്രസ് പത്രിക നൽകാത്തതിനെ തുടർന്ന് ഭരണം സി.പി.എം നിലനിർത്തി. തിങ്കളാഴ്ചയായിരുന്നു പത്രിക നൽകേണ്ട അവസാന ദിവസം. ഈ മാസം 25നായിരുന്നു തെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. മത്സരിക്കാൻ ധാരണയാക്കിയതിനുശേഷം കോൺഗ്രസ് പത്രിക നൽകാതിരുന്നത് യു.ഡി.എഫിൽ പ്രതിഷേധത്തിനിടയാക്കി. വർഷങ്ങളോളം യു.ഡി.എഫ് ഭരിച്ച ബാങ്കാണിത്. 1998ന് ശേഷം യു.ഡി.എഫ് ബാങ്ക് െതരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടില്ല. എന്നാൽ, ഇത്തവണ മത്സരിക്കാൻ തീരുമാനിച്ചിരുന്നു. 11 അംഗ ഭരണസമിതിയിൽ ഒമ്പതു സീറ്റിൽ കോൺഗ്രസും ഒാരോന്ന് വീതം മുസ്ലിം ലീഗും കേരള കോൺഗ്രസും മത്സരിക്കാനായിരുന്നു ധാരണ. എന്നാൽ, കോൺഗ്രസ് പത്രിക നൽകിയില്ല. അതോടെ ലീഗും കേരള കോൺഗ്രസും പത്രിക നൽകാതെ പിന്മാറുകയായിരുന്നു. യു.ഡി.എഫ് തീരുമാനം അട്ടിമറിച്ചു -യൂത്ത് കോൺഗ്രസ് ശ്രീകണ്ഠപുരം: പയ്യാവൂർ സഹകരണ ബാങ്ക് െതരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാസങ്ങൾക്കുമുമ്പ് യു.ഡി.എഫ് നേതൃത്വം യോഗംചേർന്ന് തീരുമാനങ്ങളെടുത്തിട്ടും െതരഞ്ഞെടുക്കപ്പെട്ട ആളുകൾക്ക് ചുമതല നൽകിയിട്ടും നാമനിർദേശപത്രിക നൽകാത്തത് നിർഭാഗ്യകരമാണെന്ന് യൂത്ത് കോൺഗ്രസ്. ഇവിടെ യു.ഡി.എഫ് നേതൃത്വം എടുത്ത തീരുമാനങ്ങളെ അട്ടിമറിക്കുകയാണുണ്ടായത്. യു.ഡി.എഫിന് മൃഗീയഭൂരിപക്ഷമുള്ള പയ്യാവൂർ പഞ്ചായത്തിലെ സഹകരണ ബാങ്ക് കാലങ്ങളായി സി.പി.എം ഭരിക്കുന്നത് യു.ഡി.എഫ് നേതൃത്വത്തി​െൻറ പിടിപ്പുകേടുകൊണ്ടാണെന്നും യോഗം കുറ്റപ്പെടുത്തി. യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറി ജിത്തു തോമസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ബിജു എസ്. നായർ അധ്യക്ഷത വഹിച്ചു. ആൻസിൽ വാഴപ്പള്ളിൽ, ജിമിൽ ജോസ്, അനൂപ് മൂലയിൽ, കെ.കെ. ഷംസീർ, അനു ദേവസ്യ, ഫാസിൽ കാട്ടിക്കണ്ടം, എം. രജീഷ്, ജോബിഷ് ജോസഫ്, വിഷ്ണുപ്രസാദ്, ആൽബിൻ ജെയിംസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.