ശ്രീകണ്ഠപുരം: വിദ്യാർഥികൾക്ക് കൗതുകമുണർത്തി നാടൻ ഭക്ഷ്യവിഭവ പ്രദർശനം. ചന്ദനക്കാംപാറ ചെറുപുഷ്പ എൽ.പി സ്കൂളിലാണ് വിവിധങ്ങളായ നാടൻ ഭക്ഷ്യവിഭവങ്ങളുടെ പ്രദർശനം നടത്തിയത്. വിദ്യാർഥികളും അധ്യാപകരും ശേഖരിച്ച വ്യത്യസ്തങ്ങളായ നാടൻവിളകളും ഭക്ഷ്യവസ്തുക്കളുമാണ് പ്രദർശിപ്പിച്ചത്. ഫാ. ഷിേൻറാ ആലപ്പാട്ട് ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപിക പി.എ. മേരി അധ്യക്ഷത വഹിച്ചു. ഫാ. പ്രിയേഷ് പുതുശ്ശേരി, തോമസ് മാത്യു എന്നിവർ സംസാരിച്ചു. എം.പി.എ. റഹീം സെനറ്റ് അംഗം ശ്രീകണ്ഠപുരം: കണ്ണൂർ സർവകലാശാല സെനറ്റ് അംഗമായി ചെങ്ങളായി സ്വദേശി എം.പി.എ. റഹീമിനെ തെരഞ്ഞെടുത്തു. കേരള സ്റ്റേറ്റ് സെൽഫ് ഫിനാൻസിങ് ആർട്സ് ആൻഡ് സയൻസ് കോളജ് മാനേജ്മെൻറ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറും കരിവെള്ളൂർ നെസ്റ്റ് കോളജ് ചെയർമാനുമായ റഹീം ജില്ല മുസ്ലിം ലീഗ് സെക്രട്ടറി കൂടിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.