കാസർകോട്: സംഘ്പരിവാറിനാൽ കൊലചെയ്യപ്പെട്ട റിയാസ് മൗലവിയുെട വധക്കേസ് നടത്തുന്നതിന് തുടക്കംമുതൽ നേതൃപരമായ പങ്കുവഹിക്കുന്ന അഡ്വ. സി. ഷുക്കൂറിനെതിരെ മുസ്ലിം ലീഗ് ജില്ല നേതൃത്വം എടുത്ത അച്ചടക്കനടപടി പിൻവലിക്കണമെന്ന് റിയാസ് മൗലവി കേസ് നടത്തിപ്പ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. തെറ്റിദ്ധാരണയുടെ പേരിലാണ് ഇൗ നടപടി. കേസുമായി ബന്ധപ്പെട്ട് ഭരണതലത്തിൽ ഇടപെട്ട് ആവശ്യമായ സഹായങ്ങൾ ചെയ്തുതന്നത് പി. ജയരാജനാണ്. കേസിെൻറ പല സാേങ്കതികതടസ്സങ്ങളും അദ്ദേഹം നീക്കിത്തന്നു. ചൂരി പ്രദേശത്തെ മുസ്ലിം ന്യൂനപക്ഷങ്ങൾ ആർ.എസ്.എസിെൻറ വാൾതലപ്പിലാണ് ജീവിക്കുന്നത്. പല കേസുകളും അട്ടിമറിക്കാൻ ശ്രമിക്കുന്ന സാഹചര്യത്തെ അതിജീവിച്ചത് പി. ജയരാജൻ ഉള്ളതുകൊണ്ടാണ്. ഫാഷിസ്റ്റ് വിരുദ്ധചേരി എന്നതുകൊണ്ടാണ് അദ്ദേഹം ഇൗ നിലപാട് സ്വീകരിച്ചത്. അതിനുവേണ്ടി തുടക്കംമുതൽ ഞങ്ങളോടൊപ്പം നിന്നത് അഡ്വ. സി. ഷുക്കൂറാണെന്ന് കമ്മിറ്റി വ്യക്തമാക്കി. ആർ.എസ്.എസുകാർ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച വ്യക്തിയെന്നനിലയിൽ അത് അടയാളപ്പെടുത്തിയതിെൻറ പേരിലാണ് ഷുക്കൂറിനെതിരെ സൈബർ ആക്രമണം ഉണ്ടായത്. ഷുക്കൂർ പറഞ്ഞത് തങ്ങൾക്ക് ബോധ്യമുള്ള കാര്യമാണ്. തെറ്റിദ്ധാരണയുടെ പേരിൽ അദ്ദേഹത്തിനെതിരെയെടുത്ത നടപടി പിൻവലിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. സി.എച്ച്. അബ്ദുല്ലക്കുഞ്ഞി, നൂറുദ്ദീൻ, ഇംതിയാസ്, സൽമാൻ, ഗഫൂർ, സത്താർ, അബ്ബാസ് എന്നിവർ യോഗത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.