കതിരൂർ: പഞ്ചായത്ത് കുടുംബ ആരോഗ്യകേന്ദ്രം മന്ത്രി കെ.കെ. ശൈലജ നാടിന് സമർപ്പിച്ചു. എ.എൻ. ഷംസീർ എം.എൽ.എ അധ്യക്ഷത വഹിച്ചു. ഫിസിയോതെറപ്പി സെൻറർ ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ടി.ടി. റംല ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എൻ. അനൂപ് പാർക്ക് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ കെ. സുഗീഷ്, പഞ്ചായത്ത് പ്രസിഡൻറ് എം. ഷീബ, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ വി.കെ. ലഹിജ, ആർദ്രം നോഡൽ ഓഫിസർ ഡോ. എം.കെ. ഷാജി, ആരോഗ്യകേരളം ജില്ല പ്രോഗ്രാം മാനേജർ ഡോ. കെ.വി. ലതീഷ്, പഞ്ചായത്ത് സെക്രട്ടറി പി. സുജിത്കുമാർ, എം.സി. പവിത്രൻ, യു. ദാമോദരൻ, എം.പി. അരവിന്ദാക്ഷൻ, കെ.വി. രജീഷ്, ബഷീർ ചെറിയാണ്ടി, ആരോഗ്യകേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ. സഹിന എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.