എടക്കാട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ചൊവ്വാഴ്ച രാവിലെ 10 മുതൽ 11വരെ മൂന്നുപെരിയ താജ് ഓഡിറ്റോറിയത്തിൽ കടമ്പൂർ, പെരളശ്ശേരി പഞ്ചായത്തുകളിലെ വ്യക്തികളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും സംഭാവന സ്വീകരിക്കും. അനുസ്മരണം ചാല: നാടകനടനും എടക്കാട് പഞ്ചായത്ത് മുൻ പ്രസിഡൻറുമായിരുന്ന ലക്ഷ്മണൻ ചാലക്കുന്നിനെ ചാലക്കുന്ന് ഇ.കെ. നായനാർ സ്മാരകമന്ദിരത്തിൽ അനുസ്മരിച്ചു. പുരോഗമന കലാസാഹിത്യസംഘം, സംഘചേതന, നാടക് കണ്ണൂർ എന്നിവയുടെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി. സംഘചേതന പ്രസിഡൻറ് ടി. വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. കോർപറേഷൻ കൗൺസിലർ എൻ. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പുരോഗമന കലാസാഹിത്യസംഘം ജില്ല സെക്രട്ടറി എം.കെ. മനോഹരൻ, നാടക് കണ്ണൂർ പ്രസിഡൻറ് പി.ടി. മനോജ്, ചന്ദ്രൻ കിഴുത്തള്ളി, പി.വി. ഭാസ്കരൻ, പി.പി. അബ്ദുറഹ്മാൻ, എൻ.കെ. സന്ദീപ് എന്നിവർ സംസാരിച്ചു. രവീന്ദ്രൻ കിഴുന്ന സ്വാഗതവും ശശി ചാലക്കുന്ന് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.