ഹർത്താൽ പൂർണം

കൂത്തുപറമ്പ്: എൽ.ഡി.എഫും കോൺഗ്രസും ആഹ്വാനംചെയ്ത ഹർത്താൽ കൂത്തുപറമ്പ് മേഖലയിൽ പൂർണം. വ്യാപാര-വ്യവസായ സ്ഥാപനങ്ങൾ പൂർണമായും അടഞ്ഞുകിടന്നു. ചുരുക്കം സ്വകാര്യവാഹനങ്ങളും ഇരുചക്രവാഹനങ്ങളും മാത്രമേ റോഡിലിറങ്ങിയുള്ളൂ. സർക്കാർ ഓഫിസുകളുടെ പ്രവർത്തനത്തെയും ഹർത്താൽ ബാധിച്ചു. കാര്യമായ അനിഷ്ട സംഭവങ്ങളൊന്നുമുണ്ടായില്ല. കൂത്തുപറമ്പ് ടൗണിലും പരിസര പ്രദേശങ്ങളിലും പൊലീസ് പട്രോളിങ് ശക്തമാക്കിയിരുന്നു. ഹർത്താലിനോടനുബന്ധിച്ച് എൽ.ഡി.എഫി​െൻറ ആഭിമുഖ്യത്തിൽ കൂത്തുപറമ്പ് ടൗണിൽ പ്രകടനം നടന്നു. സി.പി.എം കൂത്തുപറമ്പ് ഏരിയ സെക്രട്ടറി കെ. ധനഞ്ജയൻ, നഗരസഭ ചെയർമാൻ എം. സുകുമാരൻ, സി. ബാലൻ, എൻ. വാസു, കെ. കുഞ്ഞനന്തൻ തുടങ്ങിയവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.