ഫുട്​ബാൾ കളിച്ച്​ പ്രതിഷേധം; വിജയികൾക്ക്​ ​പെട്രോൾ സമ്മാനം

മഞ്ചേശ്വരം: ഇന്ധനവിലവർധനയിൽ ഫുട്ബാൾ കളിച്ച് പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ ബായാർ യൂനിറ്റ് കമ്മിറ്റി. വിജയികൾക്ക് രണ്ട് ലിറ്റർ പെട്രോൾ സമ്മാനം നൽകി. ആറ് ടീമുകളായി മത്സരിച്ച് ഒന്നാം സ്ഥാനത്തെത്തിയ ബി.സി ടൈഗർ ബായാർ ജേതാക്കൾക്ക് രണ്ട് ലിറ്റർ പെട്രോൾ സമ്മാനമായി നൽകി. ഡി.വൈ.എഫ്.ഐ മഞ്ചേശ്വരം ബ്ലോക്ക് കമ്മിറ്റി അംഗം സകരിയ ബായാർ, യൂനിറ്റ് സെക്രട്ടറി ചന്ദ്രൻ, പ്രസിഡൻറ് മാലിക് ബായാർ, എസ്.എഫ്.ഐ ഏരിയ സെക്രട്ടറി വിനയൻ, എം.എ. സുബൈർ, ഗണേശ തുടങ്ങിയവർ സംബന്ധിച്ചു. പടം Upl dyfi petrol trophy: ഫുട്ബാൾ മത്സരത്തിൽ വിജയിച്ച ടീം അംഗങ്ങൾക്ക് പെട്രോൾ നൽകുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.