ഹർത്താൽ തീവ്രം, സരസം

കണ്ണൂർ: ഇന്ധന വിലവർധനക്കെതിരെ നാടാകെ നിശ്ചലമായ ഹർത്താൽ സരസമായ സമരക്കാഴ്ചകൊണ്ടും വേറിട്ടു. വിഷയം ഇന്ധനമായതിനാൽ ഭരണ-പ്രതിപക്ഷ ഭേദമന്യേ നടന്ന ഹർത്താലി​െൻറ പിന്തുണ പ്രകടനങ്ങളെല്ലാം വ്യത്യസ്ത കൗതുകങ്ങൾ കോർത്തിണക്കുന്നതായി. വാഹനം വലിച്ചും ടയർ ഉരുട്ടിയും പ്രതിഷേധങ്ങൾ അരങ്ങേറി. ലോറിഡ്രൈവർമാരും ഉടമകളും ഹർത്താൽദിവസം റോഡിലിറങ്ങിയത് തങ്ങളുടെ ഉപജീവനമാർഗത്തെ പ്രതീകവത്കരിച്ചാണ്. സ്വതന്ത്ര ലോറി ഡ്രൈവേഴ്സ് ആൻഡ് ഒാണേഴ്സ് അസോസിയേഷൻ ലോറികൾ നിരത്തിവെച്ച് കയർകെട്ടി വലിച്ചു. ലോറികൾ വലിച്ചുനീക്കി ഒപ്പം കേന്ദ്രസർക്കാറിനെതിരായ മുദ്രാവാക്യം മുഴക്കി ഉടമകളും ഡ്രൈവർമാരും സമരം സർഗാത്മകമാക്കി. ടയർ ഉരുട്ടിയാണ് ഡി.വൈ.എഫ്.െഎ ഇന്ധനവിരുദ്ധ വികാരം പ്രകടിപ്പിച്ചത്. നഗരത്തിലെ പെട്രോൾ പമ്പിൽ ടയർ ഉരുട്ടിക്കയറ്റിയാണ് ഡി.വൈ.എഫ്.െഎ ടൗൺ ഇൗസ്റ്റ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിേഷധം പ്രകടിപ്പിച്ചത്. യൂത്ത് ലീഗ് പ്രവർത്തകർ വിവിധ കേന്ദ്രങ്ങളിൽ ഇരുചക്രവാഹനം ഉരുട്ടി പ്രതിഷേധിച്ചു. പാപ്പിനിശ്ശേരി മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വേളാപുരം മുതൽ ചുങ്കംവരെ വാഹനം തള്ളൽ സമരം നടത്തി. ഹർത്താലിൽ നാടും നഗരവും നിശ്ചലമായി കണ്ണൂർ: ഇടതു-വലത് പാർട്ടികളുടെ നേതൃത്വത്തിൽ നടന്ന ഹർത്താലിനോട് ഭൂരിഭാഗമാളുകളും അനുഭാവം പ്രകടിപ്പിച്ചതോടെ നാടും നഗരവും നിശ്ചലമായി. ഒറ്റപ്പെട്ട വാഹനങ്ങളൊഴികെ മറ്റൊന്നും നിരത്തിലിറങ്ങിയില്ല. ഇന്ധന വിലവർധനവിൽ നേരിട്ട് ദുരിതമനുഭവിക്കുന്ന ഒാേട്ടാ-ടാക്സി ഡ്രൈവർമാർ, സ്വകാര്യ ബസ് ഉടമകൾ ഉൾെപ്പടെയുള്ളവർ ഹർത്താലിനോട് പൂർണ അനുഭാവം പ്രകടിപ്പിച്ചു. ഹർത്താലിനോട് അനുഭാവം പ്രകടിപ്പിച്ച് വാഹനങ്ങൾ പുറത്തിറക്കാതിരുന്നതോടെ വാഹനങ്ങൾ തടഞ്ഞുവെക്കേണ്ട സ്ഥിതിയുണ്ടായില്ല. അതേസമയം, പഴയങ്ങാടിയിൽ വാഹനം തടഞ്ഞുനിർത്തിയ രണ്ട് കോൺഗ്രസ് പ്രവർത്തകരെ പഴയങ്ങാടി പൊലീസ് അറസ്റ്റ് ചെയ്ത ഒറ്റപ്പെട്ട സംഭവവും നടന്നു. വാഹനങ്ങൾ നിരത്തിലിറങ്ങാതായതോടെ സർക്കാർ-അർധസർക്കാർ ഒാഫിസുകളിൽ ജീവനക്കാരുടെ എണ്ണവും കുറഞ്ഞു. വ്യാപാരസ്ഥാപനങ്ങൾ മുഴുവനായും അടഞ്ഞുകിടന്നു. ഹർത്താൽ പ്രഖ്യാപിച്ച ഇടതു-വലത് പാർട്ടികളുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രതിഷേധസമരവും വേറട്ട സമരപരിപാടികളും നടന്നു. എൽ.ഡി.എഫ് നേതാക്കളായ പി. സന്തോഷ്, കെ.പി. സഹദേവൻ എന്നിവരുടെ നേതൃത്വത്തിലാണ് ഇടതുപ്രതിഷേധം നടന്നത്. ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി, മാർട്ടിൻ ജോർജ്, പി. പ്രമോദ്, റിജിൽ മാക്കുറ്റി തുടങ്ങിയവരുടെ നേതൃത്വത്തിൽ വലതുപാർട്ടികളുടെ പ്രതിഷേധവും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.