കണ്ണാടിപ്പറമ്പ്: ബുര്‍ദാ മജ്‌ലിസുകള്‍ ആത്മീയ ദാരിദ്ര്യത്തിനു പരിഹാരമാണെന്ന് സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡൻറ് പി.കെ.പി. അബ്ദുസലാം മുസ്‌ലിയാര്‍. എസ്.കെ.എസ്.എസ്.എഫ് ജില്ലതല ബുര്‍ദാ മത്സരവും റബീഅ് കോണ്‍ഫറന്‍സ് പ്രഖ്യാപനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഹ്മദ് ബഷീര്‍ ഫൈസി മാണിയൂര്‍ അധ്യക്ഷത വഹിച്ചു. ഹാഷിം തങ്ങള്‍ മഖാം സിയാറത്തിനു മാണിയൂര്‍ അബ്ദുല്ല മൗലവി നേതൃത്വം നല്‍കി. ദാറുല്‍ ഹസനാത്ത് ജനറല്‍സെക്രട്ടറി കെ.എന്‍. മുസ്തഫ പതാക ഉയര്‍ത്തി. ബഷീര്‍ അസ്അദി നമ്പ്രം, ഷഹീര്‍ പാപ്പിനിശ്ശേരി, ജലീല്‍ ഹസനി, അസ്‌ലം പടപ്പേങ്ങാട്, റഷീദ് ഫൈസി പൊറോറ, ഇഖ്ബാല്‍ മുട്ടില്‍, സുറൂര്‍ പാപ്പിനിശ്ശേരി, കബീര്‍ കണ്ണാടിപ്പറമ്പ്, കെ.പി. അബൂബക്കര്‍ ഹാജി, പി.കെ. ഹംസ, എ.ടി. മുസ്തഫ ഹാജി, അനസ് ഹുദവി, നിയാസ് അസ്അദി, ടി.വി. ഷമീര്‍, സുബൈര്‍ ദാരിമി, റിയാസ് പാമ്പുരുത്തി എന്നിവർ സംസാരിച്ചു. അറബിക് കോളജ് ബുര്‍ദാ മത്സരവിജയികള്‍ (ഒന്നും രണ്ടും ക്രമത്തിൽ): കണ്ണാടിപ്പറമ്പ് ദാറുല്‍ ഹസനാത്ത്, മാമ്പ അശ്ശുഹദാ വാഫി കോളജ്, ദര്‍സ് വിഭാഗം: നൂഞ്ഞേരി ഹിദായത്തുത്വലബാ ദര്‍സ്, മുട്ടം ദാറുല്‍ഹുദാ ദര്‍സ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.