പിലാത്തറ ഓട്ടോ സ്​റ്റാൻഡിൽനിന്ന്​ നന്മയുടെ വാർത്തകൾ

പയ്യന്നൂർ: പിലാത്തറയുടെ കാക്കിയിട്ട കാവൽക്കാരായ ഓട്ടോ ഡ്രൈവർമാരുടെ നന്മയുടെ കഥയാണ് ഇപ്പോൾ നാട്ടിലും സമൂഹമാധ്യമങ്ങളിലും ആഘോഷിക്കുന്നത്. ഓട്ടോ ഡ്രൈവർമാർ സത്യസന്ധതയുടെ മാതൃകയായ രണ്ട് സംഭവങ്ങളാണ് പിലാത്തറയിലുണ്ടായത്. രണ്ടുദിവസം മുമ്പ് ചുമടുതാങ്ങി സ്വദേശി പ്രീതിയുടെ സ്വർണമാല നഷ്ടമായിരുന്നു. പിലാത്തറ ഓട്ടോ സ്റ്റാൻഡിലെ പി.വി. കൃഷ്ണൻ, സി.എം. ഉണ്ണികൃഷ്ണൻ എന്നിവർക്കാണ് മാല ലഭിച്ചത്. തുടർന്ന് നഷ്ടമായെന്നു കരുതിയ മാല പ്രീതിയെ തേടി എത്തി. ഈ സംഭവം കഴിഞ്ഞ് രണ്ടാം ദിവസമാണ് ഇതേ ഓട്ടോസ്റ്റാൻഡിലെ ഡ്രൈവറായ വിനു കളഞ്ഞുകിട്ടിയ വിലപ്പെട്ട രേഖകളും പണമടങ്ങിയ പഴ്സും ഉടമയെ കണ്ടെത്തി നൽകിയത്. മാതൃകകാട്ടിയ ഒാട്ടോ ഡ്രൈവർമാർ നാട്ടുകാരുടെയും യാത്രക്കാരുടെയും അഭിനന്ദനങ്ങൾ ഏറ്റുവാങ്ങുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.