നടുവിൽ: എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട നടുവിൽ സർവിസ് സഹകരണ ബാങ്കിൽ യു.ഡി.എഫ് ഭരണസമിതി അധികാരമേറ്റു. എൽ.ഡി.എഫ് മത്സരത്തിൽനിന്ന് പിൻവാങ്ങി നാമനിർദേശപത്രിക പിൻവലിച്ചതിനെ തുടർന്നാണ് ബാങ്കിൽ തെരഞ്ഞെടുപ്പ് ഒഴിവായത്. ബാങ്കിെൻറ ആരംഭകാലം തൊട്ട് യു.ഡി.എഫാണ് ഭരിക്കുന്നതെങ്കിലും ചരിത്രത്തിൽ ആദ്യമായാണ് മത്സരമില്ലാതെ ഭരണസമിതിയെ തെരഞ്ഞെടുത്തത്. പ്രളയ ദുരിതബാധിത സമയത്ത് തെരഞ്ഞെടുപ്പ് െചലവ് ഒഴിവാക്കാൻ മത്സരരംഗത്തുനിന്ന് പിന്മാറാനായിരുന്നു സി.പി.എം നിലപാട്. 13 അംഗ ഡയറക്ടർ ബോർഡിലേക്ക് കോൺഗ്രസിലെ ഒമ്പത് പേരെയും മുസ്ലിം ലീഗിലെ മൂന്നു പേരെയും കേരളാ കോൺഗ്രസിലെ ഒരംഗത്തെയുമാണ് തെരഞ്ഞെടുത്തത്. കോൺഗ്രസ് കരുവൻചാൽ മണ്ഡലം പ്രസിഡൻറ് ബിജു ഓരത്തേൽ പ്രസിഡൻറായും മുസ്ലിം ലീഗിലെ കെ.പി. സൈനുദ്ദീൻ വൈസ് പ്രസിഡൻറായും സ്ഥാനമേറ്റു. പ്രസിഡൻറ് സ്ഥാനത്തെ ചൊല്ലി കോൺഗ്രസ് മണ്ഡലം പ്രസിഡൻറുമാർ തമ്മിൽ രൂക്ഷമായ തർക്കം ഉടലെടുത്തിരുന്നുവെങ്കിലും കെ.സി. ജോസഫ് എം.എൽ.എ ഇടപെട്ട് നടത്തിയ ചർച്ചയിൽ ധാരണയിലെത്തുകയായിരുന്നു. ആദ്യ വർഷം ബിജു ഓരത്തേലും പിന്നീട് നാലു വർഷം നടുവിൽ മണ്ഡലം പ്രസിഡൻറ് വിൻസെൻറ് പല്ലാട്ടും പ്രസിഡൻറാകും. യു.ഡി.എഫ് പ്രവർത്തകർ നടുവിൽ ടൗണിൽ ആഹ്ലാദപ്രകടനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.