സുഗന്ധവിള കൃഷിനാശം; വിദഗ്ധസംഘം സന്ദർശിച്ചു

നടുവിൽ: സുഗന്ധവിള കൃഷിക്കുണ്ടായ നാശവും രോഗബാധയും വിലയിരുത്താനായി കേന്ദ്ര സുഗന്ധവിള ഗവേഷണസംഘം നടുവിൽ പഞ്ചായത്തിൽ പരിശോധന നടത്തി. പ്രകൃതിക്ഷോഭവും മഴയുടെ ആധിക്യവും മൂലം നാശമുണ്ടായ സ്ഥലങ്ങളിലാണ് കോഴിക്കോട് സുഗന്ധവിള ഗവേഷണകേന്ദ്രത്തിലെ വിദഗ്ധർ പരിശോധന നടത്തിയത്. കുരുമുളക്, ഗ്രാമ്പു, ജാതി, ഇഞ്ചി, മഞ്ഞൾ തുടങ്ങിയവയുടെ പ്രശ്നങ്ങളാണ് പരിശോധിച്ചത്. കീടരോഗബാധ, മണ്ണിലുണ്ടായ മാറ്റങ്ങൾ, ചെടികൾക്കുണ്ടായ കേടുപാടുകൾ തുടങ്ങിയവ ചോദിച്ചറിഞ്ഞ സംഘം സ്ഥലത്തെ മണ്ണ് സാമ്പിളുകൾ പരിശോധനക്കെടുക്കുകയും മാർഗനിർദേശങ്ങൾ നൽകുകയുംചെയ്തു. ഗവേഷണകേന്ദ്രത്തിലെ പ്രിൻസിപ്പൽ സയൻറിസ്റ്റുമാരായ ഡോ. സി.കെ. തങ്കമണി, ഡോ. ജയശ്രീ, ടെക്നിക്കൽ അസിസ്റ്റൻറ് അനിൽ എന്നിവരുടെ നേതൃതത്തിലാണ് പാത്തൻപാറ, കനകക്കുന്ന് മേഖലകളിൽ സന്ദർശനം നടത്തിയത്. ജാതിമരങ്ങൾക്ക് കമ്പുണക്കവും ഇലകൊഴിച്ചിലുമുൾപ്പെടെ കണ്ടെത്തി. കുരുമുളകിന് പ്രധാനമായും ദ്രുതവാട്ടമാണുണ്ടായത്. നടുവിൽ കൃഷി ഓഫിസർ ഡിക്സൺ ഡേസി, പഞ്ചായത്തംഗങ്ങളായ ബിന്ദു അനിൽ, എ.വി. അമ്മിണി എന്നിവരും സംഘത്തോടൊപ്പമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.