തലശ്ശേരി: കിഴേക്ക പാലയാട് കൈരളി വായനശാലക്ക് സമീപം ചെറുവാരി ഹൗസിൽ ചോയൻ സാജെൻറയും ദീപയുടെയും മകൾ സാന്ദ്ര സാജൻ (14) തീകൊളുത്തി മരിച്ചു. കടമ്പൂർ ഹയർസെക്കൻഡറി സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയാണ്. തിങ്കളാഴ്ച രാവിലെ 11.30ഒാടെ വീടിെൻറ മുകളിലത്തെ നിലയിൽനിന്ന് നിലവിളികേട്ട് മാതാവും സഹോദരനും എത്തിയപ്പോഴാണ് തീകൊളുത്തിയനിലയിൽ കണ്ടത്. വിവരമറിയിച്ചതിനെ തുടർന്ന് സമീപത്തെ വിവാഹവീട്ടിൽനിന്ന് നാട്ടുകാരെത്തി തലശ്ശേരി സഹകരണ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി മരിച്ചു. ധർമടം എസ്.ഐ കെ. ഷാജുവിെൻറ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തിയശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മുറിയിൽനിന്ന് പൊലീസ് മണ്ണെണ്ണക്കുപ്പി കണ്ടെടുത്തു. ചൊവ്വാഴ്ച കണ്ണൂരിൽനിന്നുള്ള സയൻറിഫിക് അസിസ്റ്റൻറിെൻറ നേതൃത്വത്തിലുള്ള സംഘം ശാസ്ത്രീയപരിശോധന നടത്തും. മൃതദേഹം ഉച്ചയോടെ പോസ്റ്റ്മോർട്ടത്തിനുശേഷം സംസ്കരിക്കും. സഹോദരൻ: ധനുഷ് (ആറാം ക്ലാസ് വിദ്യാർഥി, കടമ്പൂർ ഹയർസെക്കൻഡറി സ്കൂൾ). പിതാവ് സാജൻ ഗൾഫിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.