ഇരിട്ടി: ഇന്ധന വിലവർധനക്കെതിരെ എൽ.ഡി.എഫ്-യു.ഡി.എഫ് ഹർത്താൽ മലയോരമേഖലയിൽ പൂർണം. കെ.എസ്.ആർ.ടി.സി ബസുൾെപ്പടെ നിരത്തിലിറങ്ങിയില്ല. സ്വകാര്യ വാഹനങ്ങൾ ഓടി. സർക്കാർ സ്ഥാപനങ്ങൾ ഭൂരിഭാഗവും അടഞ്ഞുകിടന്നു. ഇരിട്ടിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തി. ബ്ലോക്ക് പ്രസിഡൻറ് എം. അജേഷ്, ഷൈജൻ ജേക്കബ്, സുമേഷ് നടുവനാട്, ഷാനിദ് പുന്നാട്, വി.വി. ബിബിൽ സൺ, ഹംസ നാരോൻ, ജോബിഷ് പോൾ, കെ.വി. റഫീക്ക്, കെ. ദേവദാസ്, ഷിജിൽ ജയൻ, നിവിൽ മാനുവൽ, ടി.കെ. റാഷിദ്, അഖിൽ പുതുശ്ശേരി തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.