ഉരുവച്ചാൽ: നഗരസഭയിലെ ഏറ്റവും വലിയ കുളങ്ങളിലൊന്നായ പെരിഞ്ചേരി അമ്പലക്കുളം നവീകരിക്കുന്നു. നവീകരണത്തിെൻറ ഭാഗമായുള്ള പ്രാരംഭഘട്ടമെന്നനിലയിൽ കെ.എൽ.ഡി.സി എൻജിനീയർമാർ കുളം സന്ദർശിച്ച് എസ്റ്റിമേറ്റ് തയാറാക്കി. കരിങ്കല്ല്, ചെങ്കല്ല് എന്നിവ ഉപയോഗിച്ച് കുളത്തിെൻറ പാർശ്വഭിത്തികൾ നവീകരിക്കാനും കുളത്തിൽ കെട്ടിക്കിടക്കുന്ന ചളി നീക്കം ചെയ്യാനുമുള്ള പ്രവൃത്തിയുടെ എസ്റ്റിമേറ്റാണ് ഉണ്ടാക്കുന്നത്. ഏകദേശം ഒന്നര കോടി രൂപയോളം ചെലവഴിക്കേണ്ടിവരും. നവീകരണത്തിന് ആവശ്യമായ ഫണ്ട് നബാർഡിൻനിന്ന് കണ്ടെത്താനാണ് ഇപ്പോൾ തീരുമാനം. 50 സെൻറിൽ പരന്നുകിടക്കുന്ന നിലവിലെ കുളത്തിലെ ജലം ഉപയോഗിച്ച് പ്രദേശത്തെ നിരവധിപേർ പലതരം കൃഷികൾ നടത്തിവരുന്നുണ്ട്. ഇതിനു പുറേമ വിശാലമായ കുളത്തിൽ നീന്തൽ പരിശീലനവും നടത്തിവരുന്നുണ്ട്. അമ്പലക്കുളം കാലപ്പഴക്കത്താൽ നാശത്തിലേക്ക് നീങ്ങുമ്പോഴാണ് വാർഡ് കൗൺസിലർ എ.കെ. സുരേഷും പെരിഞ്ചേരി വിഷ്ണുക്ഷേത്രം ട്രസ്റ്റി ചെയർമാനും ഉണ്ണികൃഷ്ണൻ നമ്പൂതിരിയും മന്ത്രി ഇ.പി. ജയരാജൻ നൽകിയ നിവേദനത്തിെൻറ അടിസ്ഥാനത്തിൽ കുളം നവീകരിക്കാനുള്ള നടപടിക്ക് തുടക്കംകുറിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.