തലശ്ശേരി: ഹർത്താൽദിനത്തിൽ തലശ്ശേരി ജനറൽ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണമൊരുക്കി തലശ്ശേരി സി.എച്ച് സെൻറർ പ്രവർത്തകർ രംഗത്തെത്തി. തിങ്കളാഴ്ച വൈകീട്ട് ജനറൽ ആശുപത്രി പരിസരത്താണ് പ്രവർത്തകർ ചപ്പാത്തിയും കറിയും വിതരണംചെയ്തത്. ഹോട്ടലില്ലാതെ വലഞ്ഞ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സി.എച്ച് സെൻററിെൻറ കൈത്താങ്ങ് വലിയ ആശ്വാസമായി. ഇതിനുമുമ്പുള്ള ഹർത്താൽദിവസങ്ങളിലും വിശേഷദിവസങ്ങളിലും ഇതുപോലെ ഭക്ഷണം വിതരണംചെയ്ത് സർക്കാർ ആതുരാലയത്തിലെ രോഗികൾക്ക് താങ്ങാകാൻ സി.എച്ച് സെൻറർ പ്രവർത്തകർക്ക് സാധിച്ചിരുന്നു. നെട്ടൂരിലാണ് സി.എച്ച് സെൻററിെൻറ പ്രവർത്തനേകന്ദ്രം. പരിചരിക്കാൻ ആരുമില്ലാത്തവരെ സംരക്ഷിക്കാനും സി.എച്ച് സെൻററിൽ സൗകര്യമുണ്ട്. ഭക്ഷണവിതരണം മുസ്ലിംലീഗ് ജില്ല സെക്രട്ടറി അഡ്വ. കെ.എ. ലത്തീഫ് ഉദ്ഘാടനംചെയ്തു. അഡ്വ. പി.വി. സൈനുദ്ദീൻ, എ.കെ. മുസ്തഫ, സിറാജ് ചക്ക്യത്ത്, നാസർ കാഞ്ഞിരക്കുന്നത്ത്, ആസിഫ് കൊളത്തായി, ബഷീർ ടേസ്റ്റി, ചേരിക്കൽ ഫസൽ, റയീസ് പിലാക്കൂൽ, ഫൈസൽ പുനത്തിൽ, കെ.പി. ഹനീഫ, ഫസൽ എരഞ്ഞോളി, റഷീദ് തലായി, അൻസാരി ചിറക്കര, അമീർ പുന്നോൽ, വി. സിറാജ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.