തലേശ്ശരി: കേരള സീനിയർ സിറ്റിസൺസ് ഫോറം എരഞ്ഞോളി യൂനിറ്റ് തലശ്ശേരി കോംട്രസ്റ്റ് നേത്രസംരക്ഷണ ആശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്ര പരിേശാധനയും തിമിര ശസ്ത്രക്രിയ നിർണയ ക്യാമ്പും സംഘടിപ്പിച്ചു. അരങ്ങേറ്റുപറമ്പ് സീനിയർ ബേസിക് സ്കൂളിൽ എരഞ്ഞോളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ.കെ. രമ്യ ഉദ്ഘാടനം ചെയ്തു. ഫോറം പ്രസിഡൻറ് എ. മോഹനൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. എരഞ്ഞോളി ഗ്രാമപഞ്ചായത്തംഗം കണ്ട്യൻ ഷീബ, എൻ. ബാലകൃഷ്ണൻ നമ്പ്യാർ, എം. േസാമനാഥൻ എന്നിവർ സംസാരിച്ചു. ഫോറം സെക്രട്ടറി കെ. ദിവാകരൻ സ്വാഗതം പറഞ്ഞു. ക്യാമ്പിൽ പെങ്കടുത്ത രോഗികളെ ഡോ. വനജ രാഘവൻ പരിശോധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.