തലശ്ശേരി: മുഴുവൻജീവനക്കാർക്കും പ്രളയ ദുരിതാശ്വാസനിധിയിൽ പങ്കാളികളാവാൻ അവസരം നൽകണമെന്ന് കേരള ഗസറ്റഡ് ഒാഫിസേഴ്സ് യൂനിയൻ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം നൽകണമെന്ന കാർക്കശ്യം ഒഴിവാക്കി ജീവനക്കാർക്ക് നൽകാൻ സാധിക്കുന്ന തുക സംഭാവനയായി സ്വീകരിക്കുക, പ്രളയത്തിൽ നാശം നേരിട്ട കുടുംബങ്ങളിലെ മുഴുവൻ ജീവനക്കാർക്കും സ്പെഷൽ കാഷ്വൽ ലീവ് അനുവദിക്കുക, ജീവനക്കാരുടെ മെഡിക്കൽ ഇൻഷുറൻസ് പദ്ധതി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗം ഉന്നയിച്ചു. പ്രളയമേഖലയിൽ ദുരിതാശ്വാസ-ദുരന്തനിവാരണ-പുനരധിവാസ പ്രവർത്തനങ്ങളിൽ പങ്കാളികളായ മുഴുവൻ ജീവനക്കാരെയും യോഗം അഭിനന്ദിച്ചു. സി. ഉണ്ണികൃഷ്ണൻ, സി.എം. ഗോപിനാഥൻ, ശ്രീഹരി മിത്രൻ, കെ.കെ. അനിൽ കുമാർ, ടി. ഷജിൽ, എം.എസ്. സൂര്യജിത്ത്, പി.വി. രമേശൻ, വി.ഒ. രാജീവ്, നിസാർ അഹമ്മദ്, ആർ. ദിേനശ്, ഡോ. വിദ്യോത് കുമാർ, അഷറഫ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.