ജീപ്പും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്

തലശ്ശേരി: ജീപ്പും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്. വടക്കുമ്പാട് പുതിയ റോഡിന് സമീപം തിങ്കളാഴ്ച രാവിലെ ഏഴരക്കാണ് അപകടം. ബൊലേറോ ജീപ്പാണ് ബൈക്കുമായി കൂട്ടിയിടിച്ചത്. നിട്ടൂർ ഗുംട്ടിക്ക് സമീപം തെക്കേപറമ്പത്ത് ഹൗസിൽ റഹ്മാ​െൻറ മകൻ സജീറിനാണ് (19) പരിക്കേറ്റത്. കാലിന് ഗുരുതരമായി പരിക്കേറ്റ നിലയിൽ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ച സജീറിനെ പിന്നീട് കോഴിക്കോേട്ടക്ക് മാറ്റി. രാവിലെ വീട്ടിൽനിന്ന് പിണറായിയിലേക്കുള്ള യാത്രക്കിടയിലാണ് സജീർ അപകടത്തിൽെപട്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.