മാഹി: ദുബൈ കണ്ണൂർ ജില്ല കെ.എം.സി.സി ജില്ലയിലെ മുഴുവൻ മണ്ഡലങ്ങളിലും മാഹിയിലും നിർമിച്ചുനൽകുന്ന കാരുണ്യഭവനങ്ങള ിൽ മാഹിയിൽ പൂർത്തീകരിച്ച വീടിെൻറ മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് വി.കെ. അബ്ദുൽ ഖാദർ മൗലവി നിർവഹിച്ചു. ലീഗ് ജില്ല ജനറൽ സെക്രട്ടറി അഡ്വ. അബ്ദുൽ കരീം ചേലേരി മുഖ്യപ്രഭാഷണം നടത്തി. മാഹി കെ.എം.സി.സി പ്രസിഡൻറ് നാലകത്ത് ബഷീർ അധ്യക്ഷതവഹിച്ചു. ദുബൈ മാഹി മണ്ഡലം കെ.എം.സി.സി, പ്രളയദുരന്തത്തിൽപെട്ട വയനാട്ടിലെ നിർധനകുടുംബങ്ങൾക്കായി നടത്തുന്ന പുനരധിവാസപ്രവർത്തനങ്ങളുടെ ഭാഗമായി തൊഴിലുപകരണങ്ങൾ നൽകുന്ന 'തയ്‌ച്ചെടുക്കാം ജീവിതം, തിരിച്ചെടുക്കാം കേരളം' പദ്ധതിയുടെ ഉദ്ഘാടനവും നടന്നു. ഡോ. വി. രാമചന്ദ്രൻ എം.എൽ.എ മുസ്ലിംലീഗ് പുതുച്ചേരി സംസ്ഥാന ട്രഷറർ എം.എ. മഹമ്മൂദിന് തൊഴിലുപകരണങ്ങൾ നൽകി നിർവഹിച്ചു. 'ഹരിത മയ്യഴി ആരോഗ്യ മയ്യഴി' പദ്ധതിപ്രകാരമുള്ള ഫലവൃക്ഷത്തൈവിതരണം ദുബൈ കെ.എം.സി.സി സംസ്ഥാന ട്രഷറർ എ.സി. ഇസ്മായിൽ മാഹി ജില്ല മുസ്ലിം ലീഗ് അധ്യക്ഷൻ ശറഫുദ്ദീന് നൽകി നിർവഹിച്ചു. മുസ്‌ലിംലീഗ് പുതുച്ചേരി സംസ്ഥാന വൈസ്പ്രസിഡൻറ് ഇബ്രാഹിം കുട്ടി ചൊക്ലി, മസ്കത്ത് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി അംഗം അബ്ദുൽകരീം ഹാജി, ദുബൈ കണ്ണൂർ ജില്ല കെ.എം.സി.സി വൈസ്പ്രസിഡൻറ് ടി.പി. അബ്ബാസ് ഹാജി, സെക്രട്ടറി ശറഫുദ്ദീൻ ഇരിട്ടി, പന്ന്യന്നൂർ പഞ്ചായത്ത് ലീഗ് പ്രസിഡൻറ് പി.കെ. ഹനീഫ്, മാഹി സി.എച്ച് സെൻറർ പ്രസിഡൻറ് എ.വി. യൂസഫ്, റസാഖ് പാനൂർ, ഇസ്മായിൽ, അജ്‌മാൻ കെ.എം.സി.സി പ്രതിനിധി ഇസ്മായിൽ, ദുബൈ തലശ്ശേരി മണ്ഡലം കെ.എം.സി.സി പ്രസിഡൻറ് റഫീഖ് കോറോത്ത്, ദുബൈ അഴീക്കോട് മണ്ഡലം കെ.എം.സി.സി പ്രസിഡൻറ് അബ്ദുനാസർ, യൂത്ത്ലീഗ് പുതുച്ചേരി സംസ്ഥാന അധ്യക്ഷൻ റഷീദ് ഗ്രാമത്തി, മഞ്ചക്കൽ മഹൽ ഖാദി മുഹ്‌യുദ്ദീൻ സഖാഫി, അസ്‌ലം പെരിങ്ങാടി, എസ്.എം. മുഹമ്മദ് സാലിം എന്നിവർ സംസാരിച്ചു. ദുബൈ കണ്ണൂർ ജില്ല കെ.എം.സി.സി സെക്രട്ടറി ഫൈസൽ മാഹി സ്വാഗതവും ചാലക്കര മഹല്ല് ഖത്തീബ് ഹക്കീം സഅദി പ്രാർഥനയും മാഹി കെ.എം.സി.സി ജനറൽ സെക്രട്ടറി അർഷാദ് കാട്ടിൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.