ഇരിക്കൂർ പഞ്ചായത്ത് പ്രസിഡൻറ്​ തെരഞ്ഞെടുപ്പ് 13ന്

ഇരിക്കൂർ: ഒരുമാസത്തിലധികമായി പ്രസിഡൻറില്ലാത്ത ഇരിക്കൂർ ഗ്രാമപഞ്ചായത്തിലെ പ്രസിഡൻറ് സ്ഥാനത്തേക്കള്ള െതരഞ്ഞെടുപ്പ് 13ന് രാവിലെ 11ന് നടക്കും. മുൻധാരണപ്രകാരം മുസ്ലിം ലീഗിലെ കെ.ടി. നസീർ രണ്ടരവർഷം പൂർത്തിയാക്കി രാജിവെച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ്. മുസ്ലിം ലീഗിലെതന്നെ കെ.ടി. അനസ് പ്രസിഡൻറാകും. മുസ്ലിം ലീഗിന് ഒറ്റക്ക് ഭൂരിപക്ഷം ലഭിച്ച പഞ്ചായത്തിൽ വിഭാഗീയതയെ തുടർന്ന് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ൈഹദരലി ശിഹാബ് തങ്ങളാണ് പദവി വെച്ചുമാറൽ തീരമാനം എടുത്തത്. ആദ്യ രണ്ടര വർഷം പ്രസിഡൻറാവേണ്ട ആളെ നറുക്കെടുപ്പിലൂടെയായിരുന്നു നിശ്ചയിച്ചത്. തുടർന്ന് 11ാം വാർഡിൽനിന്ന് ജയിച്ച കെ.ടി. നസീർ പ്രസിഡൻറാവുകയായിരുന്നു. പ്രഡിഡൻറ് സ്ഥാനത്തേക്ക് അവകാശവാദമുന്നയിച്ച കെ.ടി. അനസ് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനാവുകയും ചെയ്തു. പാർട്ടി തീരുമാനപ്രകാരം കെ.ടി. നസീർ ആഗസ്റ്റ് ഒന്നിന് രാജി സമർപ്പിച്ചു. റിട്ടേണിങ് ഓഫിസറായി പൊതുമരാമത്ത് വകുപ്പ് ജൂനിയർ എൻജിനീയർ സുബ്രഹ്മണ്യത്തെ തെരഞ്ഞെടുപ്പ് കമീഷൻ നിയമിച്ചു. റിട്ടേണിങ് ഓഫിസർ എല്ലാ ഭരണസമിതി അംഗങ്ങൾക്കും നിർദേശം നൽകിക്കഴിഞ്ഞു. 13 വാർഡുള്ള പഞ്ചായത്തിൽ മുസ്ലിം ലീഗിന് എട്ടും കോൺഗ്രസിന് രണ്ടും സി.പി.എമ്മിന് മൂന്നും സീറ്റാണുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.