തലശ്ശേരി: ഇൻറർലോക്ക് ചെയ്ത് നവീകരിച്ച തലശ്ശേരി ട്രഷറി-ഒാവർബറീസ് ഫോളി റോഡ് ചൊവ്വാഴ്ച ഗതാഗതത്തിനായി തുറന്നുകൊടുക്കും. തലശ്ശേരി നഗരസഭ ഫണ്ടിൽനിന്നുള്ള 22 ലക്ഷം രൂപ ചെലവഴിച്ചാണ് 142 മീറ്റർ നീളത്തിൽ റോഡ് ഇൻറർലോക്ക് ചെയ്ത് നവീകരിച്ചത്. തലശ്ശേരി സബ്ട്രഷറി മുതൽ കടലോരത്തുള്ള ഒാവർബറീസ് േഫാളിവരെയാണ് നിർമാണം നടത്തിയത്. നിലവിലുള്ള റോഡ് കുണ്ടും കുഴിയുമായി ഗതാഗത യോഗ്യമല്ലാതായതോടെയാണ് നഗരസഭ ഫണ്ടിൽനിന്നുളള പണമുപയോഗിച്ച് നവീകരണപ്രവൃത്തി നടത്തിയത്. സ്റ്റേഡിയം ജുമാമസ്ജിദിലേക്കും വിേനാദസഞ്ചാര കേന്ദ്രമായ ഒാവർബറീസ് ഫോളിയിലേക്കും നൂറുകണക്കിനാളുകൾ പോകുന്ന വഴിയാണിത്. ദേശീയപാതയോട് ചേർന്നായതിനാൽ സദാസമയവും തിരക്കനുഭവപ്പെടുന്ന സ്ഥലമാണിത്. ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് നഗരസഭ ചെയർമാൻ സി.കെ. രമേശൻ ഉദ്ഘാടനം ചെയ്യും. വാർഡ് കൗൺസിലർ മാജിദ അഷ്ഫാഖ് അധ്യക്ഷത വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.