ആഘോഷങ്ങളിലെ ധൂർത്ത് ഒഴിവാക്കണം

തലശ്ശേരി: പ്രളയദുരിതം കാരണം വിവിധ ജില്ലകളിൽ ജനം പ്രയാസപ്പെടുന്ന സാഹചര്യത്തിൽ വിവാഹം ഉൾപ്പെടെയുള്ള ആേഘാഷങ്ങളിലെ ധൂർത്തും ആഡംബരവും ഒഴിവാക്കാൻ സന്നദ്ധമാകണമെന്ന് തലശ്ശേരി സംയുക്ത മുസ്ലിം ജമാഅത്ത് ആഹ്വാനംചെയ്തു. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളികളാകാനും അതിനായി പ്രവർത്തനപരിപാടികൾ ആവിഷ്കരിക്കാനും മഹല്ല് കമ്മിറ്റികൾ മുേന്നാട്ടുവരണമെന്നും യോഗം അഭ്യർഥിച്ചു. അഡ്വ. സി.ഒ.ടി. ഉമ്മർ അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി അഡ്വ. പി.വി. സൈനുദ്ദീൻ പ്രവർത്തനറിപ്പോർട്ട് അവതരിപ്പിച്ചു. എ.കെ. ആബൂട്ടി ഹാജി, പ്രഫ. യു.സി. അബ്ദുൽ മജീദ്, കെ.സി. അഹമ്മദ്, എം. ഫൈസൽ ഹാജി, തച്ചറക്കൽ മൂസക്കുട്ടി, കെ.പി. നജീബ്, സി.കെ.പി. അബ്ദുറഹ്മാൻ കേയി, സി. ഹാരിസ് ഹാജി, കെ.പി. മുഹമ്മദ് റഫീഖ്, എ.കെ. മുസമ്മിൽ, സി. അഹമ്മദ് അൻവർ, വി.കെ. ജവാദ്, പി. ഇർഷാദ്, പി. സമീർ, എ. മൊയ്തീൻ ഹാജി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.