കുറ്റകൃത്യങ്ങൾ: ഇതരസംസ്ഥാന തൊഴിലാളികളുടെ പെരുപ്പം കേസന്വേഷണത്തിന്​ വിഘാതം

കണ്ണൂർ: ജില്ലയിൽ നിർമാണമേഖല, ഹോട്ടൽ തുടങ്ങി വിവിധ തൊഴിൽമേഖലകളിലായി ജോലിചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളികളിൽ മഹാഭൂരിപക്ഷവും ഒരു രജിസ്ട്രേഷനുമില്ലാത്തവർ. ഇത്തരത്തിൽ രജിസ്ട്രേഷൻ നടത്താത്തവർ ക്രിമിനൽ കേസുകളിൽപെട്ട് സംസ്ഥാനം വിടുകയാണെങ്കിൽ ഇവരെ കണ്ടെത്തുക പ്രയാസകരമാകും. ജില്ല ലേബർ ഒാഫിസിൽ ഇരുപതിനായിരത്തോളം ഇതരസംസ്ഥാന തൊഴിലാളികളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ കൂടുതൽ ആളുകൾ രജിസ്റ്റർ ചെയ്യാതെ വിവിധ മേഖലകളിൽ തൊഴിലെടുക്കുന്നുണ്ടാകുെമന്ന് ലേബർ ഒാഫിസ് അധികൃതർതന്നെ സമ്മതിക്കുന്നു. ഇതരസംസ്ഥാന തൊഴിലാളികളെ കണ്ടെത്തി രജിസ്റ്റർ ചെയ്യിക്കുന്നതിനായി 2017 നവംബർ മുതൽതന്നെ ലേബർ ഒാഫിസ് മുൻകൈയെടുത്ത് ക്യാമ്പുകൾ സംഘടിപ്പിക്കുന്നുണ്ടെങ്കിലും ഫലവത്തായിട്ടില്ല. ജനമൈത്രി പൊലീസും തൊഴിലാളികളുടെ വിവരങ്ങൾ ശേഖരിക്കുന്നതിനായി മൊബൈൽ ആപ്, ഇ-രേഖ തുടങ്ങിയ പദ്ധതികൾ നടപ്പിലാക്കിയിരുന്നെങ്കിലും വേണ്ടത്ര വിജയംകണ്ടില്ല. രാജസ്ഥാൻ, മഹാരാഷ്ട്ര, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നാണ് കൂടുതലാളുകൾ കേരളത്തിലേക്ക് വിവിധ തൊഴിലുകൾക്കായി എത്തുന്നത്. ബംഗാളികൾ എന്നപേരിൽ ബംഗ്ലാദേശിൽനിന്നുള്ളവരും കേരളത്തിലെത്തുന്നതായി പൊലീസ് ഇൻറലിജൻസ് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇത്തരത്തിൽ ബംഗ്ലാദേശിൽനിന്നെത്തുന്നവർക്ക് ബംഗാളിൽനിന്നുള്ള െഎഡൻറിറ്റി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഇല്ലാത്തതിനാൽ രജിസ്ട്രേഷൻ നടത്താറില്ല. ഇതരസംസ്ഥാന തൊഴിലാളികൾ കേരളത്തിലെത്തിയാൽ ഉടൻ നിർബന്ധപൂർവം രജിസ്റ്റർ ചെയ്യിക്കാനുള്ള നടപടികളുണ്ടാകണമെന്ന ആവശ്യം ശക്തമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.