കാസർകോട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ വന്നുചേരുന്ന തുക കൊണ്ടുമാത്രം പ്രളയത്തിൽ തകർന്ന കേരളത്തെ പുനർനിർമിക്കാനാകില്ല എന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ. മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ ദുരിതാശ്വാസനിധി സമാഹരണയോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ഏറ്റവും ഒടുവിലത്തെ വിവരം അനുസരിച്ച് 1050 കോടിയാണ് ദുരിതാശ്വാസ നിധിയിലെ വരവ്. തകർന്നവീടുകൾ പുനരുദ്ധരിക്കാൻ വേണ്ടിമാത്രം വേണ്ടത് 1277 കോടി രൂപയാണ്. ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് 11,000 വീടുകൾ പൂർണമായി നശിച്ചിട്ടുണ്ട്. 1.15 ലക്ഷം വീടുകൾ ഭാഗികമായി തകർന്നു. 57,000 ഹെക്ടർ കൃഷി നശിച്ചു. 7000 പേർ ഇപ്പോഴും ക്യാമ്പിൽ തങ്ങുന്നുണ്ട്. ആരിൽനിന്നും നിർബന്ധപിരിവ് ഇല്ല. നിർബന്ധിക്കാതെതന്നെ ജനങ്ങൾ വാരിക്കോരി നൽകിയിട്ടുണ്ട്. കേന്ദ്രത്തിൽനിന്ന് പാക്കേജാണ് നമുക്ക് വേണ്ടത്. ഒരാഴ്ചകൊണ്ട് തകർന്നകേരളത്തെ പുനർനിർമിക്കണമെങ്കിൽ നാലു വർഷത്തെ പരിശ്രമം വേണം. സമാനതകളില്ലാത്ത ദുരന്തത്തെ സമാനതകളില്ലാത്ത െഎക്യത്തോടെയാണ് കേരളജനത നേരിട്ടത്. ലോകമാതൃകയാണ് കേരളം എന്ന് ഒരിക്കൽക്കൂടി കാണിച്ചുതന്നിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.